പിജെ തോമസിനെ സിവിസി ആക്കിയതിനെതിരെ സുപ്രീം കോടതി

തോമസിന്റെ നിയമനത്തെക്കുറിച്ച് അറ്റോണി ജനറല്‍ ജി ഇ വനവതി കവറില്‍ നല്‍കിയ വിശദീകരണം നോക്കാതെയാണ് കോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഫയല്‍ നോക്കാതെ തന്നെയാണ് ഇക്കാര്യം ചോദിയ്ക്കുന്നതെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. കെ എസ് രാധാകൃഷ്ണന്‍ സ്വതന്ത്രര്‍ കുമാര്‍ എന്നിവരാണ് ഈ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. പാമോയില്‍ ഇറക്കുമതി കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന തോമസിന് കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി പ്രവര്‍ത്തിയ്ക്കുക വിഷമമായിരിയ്ക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. കേരളത്തില്‍ ചീഫ് സെക്രട്ടറി ആയിരുന്ന ആളാണ് പി ജെ തോമസ്.
2ജി സ്‌പെക്ട്രം അഴിമതി മറയ്ക്കാനാണ് ടെലികോം സെക്രട്ടറിയായിരുന്ന തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി നിയമിച്ചതെന്ന് ആദ്യം ആരോപിച്ചത് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജാണ്. തുടര്‍ന്ന് പി.ജെ.തോമസിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബി.ജെ.പി ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി, ആഭ്യമന്തര മന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന പാനലാണ് വിജിലന്‍സ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications