മയക്കുമരുന്ന് കടത്ത്: ഇന്ത്യക്കാരന് വധശിക്ഷ
ക്വലാലംപുര്‍: മയക്കുമരുന്നു കള്ളക്കടത്തു കേസില്‍ ഇന്ത്യന്‍ വംശജന് മലേഷ്യയില്‍ വധശിക്ഷ.
കഴിഞ്ഞ മാര്‍ച്ച് 21ന് പെനാങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12 കിലോഗ്രാം കെറ്റാമിനുമായി പിടിയിലായ ഹബീബ് നഷ്താര്‍ അബ്ദുള്‍ മുത്തുലബ്ബാണു (51) ശിക്ഷിക്കപ്പെട്ടത്.
ക്വാലലംപുറില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു അയാള്‍. ദില്ലിയില്‍ വെച്ച് പരിചയപ്പെട്ട ഒരാളാണ് മയക്കുമരുന്ന് അടങ്ങിയ പെട്ടി തന്നതെന്ന് ഹബീബ് വാദിച്ചിരുന്നു. ബാഗിനുള്ളില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് തനിയ്ക്കറിയില്ലെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഈ വാദം സ്വീകരിയ്ക്കാന്‍ കോടതി തയാറായില്ല.
മയക്കുമരുന്നുമായി പിടിയിലായ എം സത്യനാരായണന്‍ എന്ന ഇന്ത്യക്കാരന് അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിച്ചു.












Click it and Unblock the Notifications