Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണമില്ല; രണ്ടുവയസ്സുകാരി ഉറുമ്പരിച്ച നിലയില്‍

കൊല്ലം: ആഹാരം ലഭിക്കാതെ മൃതപ്രായയായ അവസ്ഥയില്‍ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ ഷെഡിനുള്ളില്‍ ഉറുമ്പരിച്ചനിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും പോലീസും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് വിവരമറിഞ്ഞ് എത്തിയ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ വൈകീട്ട് ഏഴു മണിയോടെ കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മ സുശീലയെ പോലീസ് എത്തി മുളങ്കാടകത്തെ മഹിളാമന്ദിരത്തിലുമാക്കി.

വെള്ളിയാഴ്ച പന്ത്രണ്ടരയോടെ ഓയൂര്‍ പൂയപ്പള്ളി കൊട്ടറ സ്‌കൂളിന് സമീപം മാടന്‍വിള ഭാഗത്ത് റബര്‍തോട്ടത്തിനു നടുവിലുള്ള ഷെഡിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

വെറും തറയില്‍ തുണി കൊണ്ട് മൂടിയ കുഞ്ഞിനെ ഉറുമ്പരിക്കുന്നുണ്ടായിരുന്നു. കൊട്ടറ സ്വദേശി സ്വാമിരാജന്‍ എന്ന് വിളിപ്പേരുള്ള രാജന്‍ പിള്ള താമസിക്കുന്ന ഷെഡാണിത്.

കഴിഞ്ഞ ഒരു മാസമായി വെളിയം പടിഞ്ഞാറ്റിന്‍കര ചൂരക്കോട് പുത്തന്‍വീട്ടില്‍ സുശീലയെന്ന യുവതി തന്റെ രണ്ടുവയസ്സുള്ള കുഞ്ഞുമായി ഇയാളോടൊപ്പം താമസിച്ചുവരികയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

പുറത്തിറങ്ങുമ്പോള്‍ കുട്ടിയുമായി സഞ്ചരിക്കാറുള്ള ഇവരുടെകൂടെ കഴിഞ്ഞ കുറച്ചുദിവസമായി കുട്ടിയെ കാണാഞ്ഞതിനെ തുടര്‍ന്ന് സംശയം തോന്നിയ മുന്‍ പഞ്ചായത്ത് മെമ്പര്‍ രാജശേഖരന്‍ പിള്ള കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് ഭക്ഷണമൊന്നും ലഭിക്കുന്നില്ലെന്നും ജീവന്‍പോകാറായ നിലയിലാണെന്നും സുശീല പറഞ്ഞു.

ഉടന്‍ തന്നെ രാജശേഖരന്‍ പിള്ള സ്‌കൂളിലെ രണ്ട് അധ്യാപകരെയും കൂട്ടി സ്ഥലത്തെത്തി. വിവരമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും പോലീസും സ്ഥലത്തെത്തുകയും കുട്ടിയുടെ അമ്മയായ സുശീലയെയും കൂട്ടി കൊല്ലത്തെ വിക്ടോറിയ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+