കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീകോമിന് വീണ്ടും കത്തയയ്ക്കും വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS
തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ടി സിറ്റി പദ്ധതിയുടെ സംരംഭകരായ ടീകോമിന് ഒരു കത്തു കൂടി അയക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വതന്ത്രാവകാശം വേണമെന്ന് ടീകോം വാദിക്കുന്ന ഭൂമി പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തുവേണമെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നോ എന്നറിയാനാണ് കത്തയക്കുന്നതെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വൈദ്യുതി ബോര്‍ഡ് നല്‍കിയ ഭൂമി തിരികെ വാങ്ങാന്‍ കെഎസ്ഇബി നടപടി തുടങ്ങിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ അതെല്ലാം വാസ്തവ വിരുദ്ധമായ പരാമര്‍ശമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഐടി വകുപ്പിന്റേതായ നടപടികളാണ് നടന്നുവരുന്നതെന്നും വിഎസ് വിശദീകരിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ജേതാക്കളായ ഒമ്പത് കായിക താരങ്ങള്‍ക്ക് പാരിതോഷികം നല്‍കി ആദരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വര്‍ണം, വെള്ളി, വെങ്കല മെഡല്‍ നേടിയവര്‍ക്ക് യഥാക്രമം 10 ലക്ഷം, ഏഴര ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം കാഷ് അവാര്‍ഡായി നല്‍കും.

സംസ്ഥാനത്ത് 42 അണ്‍എയ്ഡഡ് സ്‌കൂള്‍ക്ക് എന്‍.ഒ.സി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതരായി തൊഴിലെടുക്കാനാവാതെ വീട്ടില്‍ കഴിയുന്നവര്‍ക്ക് നല്‍കിവരുന്ന പ്രതിമാസ പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു. ഇതുവരെ പെന്‍ഷന്‍ അനുവദിച്ചിട്ടില്ലാത്ത രോഗികളായ മറ്റുള്ളവര്‍ക്കും 1000 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ നല്‍കും.

ലോട്ടറി കേസ് സിബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന് കത്തയച്ചിട്ടുണ്ട്. ആ കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിക്കും ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പദ്ധതിപ്രകാരം ഒരു കുടുംബത്തിന് 75,000 രൂപ വരെ ആനുകൂല്യം ലഭിക്കും. കുട്ടനാട്ടിലെ പ്രളയബാധിതപ്രദേശങ്ങളില്‍ രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X