25കാരിക്കെതിരെ ബലാത്സംഗക്കേസ്
ബ്രിസ്‌ബേന്‍: ടോയ്‌ലറ്റില്‍ വെച്ച് സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ 25കാരിയായ യുവതി പ്രതി. പക്ഷേ കുറ്റം ചുമത്തപ്പെട്ട പ്രതി ആനിമേരി ഓലോഗ്ലിന്‍ കോടതിയില്‍ സംഭവം നിഷേധിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 29 ന് ബ്രിസ്‌ബേനിലെ കാസ്റ്റണ്‍ നൈറ്റ് ക്ലബിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ വച്ചായിരുന്നു സംഭവം നടന്നതെന്ന് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂട്ടുകാര്‍ക്കൊപ്പം ഹോട്ടലിലെത്തിയ യുവതി തനിയെ ടോയ്‌ലറ്റിലേക്ക് പോയപ്പോഴാണ് ആനിമേരി പീഡിപ്പിച്ചതെന്ന് അവരുടെ അഭിഭാഷകന്‍ ക്രിസ് മൈനറി പറഞ്ഞു.
അപ്രതീക്ഷിതമായി തന്നെ ചുംബിച്ച ഓലോഗ്ലിന് ചുംബനം മടക്കി നല്‍കി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ടോയ്‌ലറ്റ് ഭിത്തിയോട് ചേര്‍ത്തമര്‍ത്തി ബലമായി കീഴടക്കുകയായിരുന്നുവെന്നാണ് പരാതിക്കാരി ആരോപിയ്ക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തന്റെ വസ്ത്രങ്ങള്‍ ആനിമേരി വലിച്ചൂരിയെന്നും അവരുടെ നഖങ്ങള്‍ മാറിടത്തിലുരഞ്ഞ് മുറിവുണ്ടായെന്നും പരാതിക്കാരി പറയുന്നു. ഒടുവില്‍ രണ്ട് തവണ ബലാത്സംഗം ചെയ്ത ശേഷമാണ് ആനിമേരി തന്നെ മോചിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ഹോട്ടലിന് അടുത്തുവച്ച് തന്നെ പൊലീസ് ആനിമേരിയെ പിടികൂടി. ടോയ്‌ലറ്റിനുള്ളില്‍ ആനിമേരി മറന്നുവെച്ച പേഴ്‌സാണ് ഇവര്‍ക്ക് വിനയായത്.
അതേ സമയം ടോയ്‌ലറ്റില്‍ വച്ച് കണ്ട സ്ത്രീയെ ചുംബിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് ആനിമേരിയുടെ വാദം. എന്നാല്‍ ഇവരുടെ നഖത്തിനടയില്‍ നിന്നും പീഡനത്തിനിരയായ യുവതിയുടെ ത്വക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത് നിര്‍ണായകമാവും. കേസിലെ വാദം തുടരുകയാണ്.












Click it and Unblock the Notifications