സ്‌ഫോടനക്കേസ്: മദനിയുടെ വിചാരണ ഉടന്‍

വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വിചാരണ തുടങ്ങാമെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് സെഷന്‍സിലേക്ക് മാറ്റിക്കൊണ്ട് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് വെങ്കിടേഷ് ഗുരുജി ഉത്തരവിട്ടത്.
കേസ് സെഷന്‍സ് കേടതിയിലേക്ക് മാറ്റിയതോടെ വിചാരണ ഉടന്‍ തുടങ്ങുമെന്ന് ഉറപ്പായി. എന്നാല്‍, തീയതി നിശ്ചയിച്ചിട്ടില്ല.
മദനി ഉള്‍പ്പെടെ ബാംഗ്ലൂരില്‍ ജയിലിലുള്ള പതിനാറ് പ്രതികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി അവസാനിച്ചു. ജയിലില്‍ തുടരുന്ന ഇവരെ വാറന്റ് ലഭിക്കുന്നതോടെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
പ്രത്യേക കോടതിയിലായിരിക്കും വിചാരണ. ഇതിനായി പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിന്റെ പരിസരത്ത് 32ാം സെഷന്‍സ് കോടതി സ്ഥാപിച്ചുകൊണ്ട് സംസ്ഥാന നിയമ വകുപ്പ് ഉത്തരവായിട്ടുണ്ട്.
ജഡ്ജിയെ ഹൈക്കോടതി വൈകാതെ നിയമിക്കും. സ്‌പെഷല്‍ പ്രോസിക്യൂട്ടറെ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കുമെന്ന് കര്‍ണാടക ആഭ്യന്തര വകുപ്പുമന്ത്രി ആര്‍. അശോക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
2008 ജൂലായ് 25ന് ബാംഗ്ലൂര്‍ നഗരത്തിലെ 9 കേന്ദ്രങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഒരാള്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസില്‍ ആകെ 32 പ്രതികളാണുള്ളത്. 9 കേസുകളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവയുടെയെല്ലാം വിചാരണ ഒരുമിച്ചായിരിക്കും നടക്കുക. വിചാരണ തുടങ്ങുന്നതിനായി കുറ്റപത്രം രണ്ടായി വിഭജിക്കും. ഇതുവരെ അറസ്റ്റിലായ 19 പേരെ ഒരുമിച്ചാക്കിയാണ് ഉടന്‍ വിചാരണ തുടങ്ങുക.












Click it and Unblock the Notifications