ദില്ലി: രാജ്യതലസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം കുടിയേറ്റക്കാരാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തി. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി കഴിഞ്ഞു. ബിജെപിയ്ക്ക് പുറമെ പ്രതിപക്ഷ പാര്‍ട്ടികളായ ആര്‍ജെഡിയും സമാജ് വാദി പാര്‍ട്ടിയും ചിദംബരത്തിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചു.
വിവാദത്തില്‍ തലയൂരിക്കൊണ്ട് ചിദംബരം പ്രസ്താവന പിന്‍വലിച്ചിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ചിദംബരം ഇപ്പോള്‍ വിശദീകരിയ്ക്കുന്നത്.
ദില്ലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കൂട്ട ബലാത്സംഗത്തെ അപലപിച്ചു കൊണ്ടാണ് വിവാദപ്രസ്താവന ചിദംബരം നടത്തിയത്. ഞായറാഴ്ച ദില്ലിയിലെ സുല്‍ത്താന്‍പുരി പ്രദേശത്ത് 18കാരി ഓടി കൊണ്ടിരുന്ന കാറില്‍ വച്ച് കൂട്ട ബലാത്സംഗത്തിനിരയായിരുന്നു.
കുടിയേറ്റക്കാരുടെ മേല്‍ പഴി ചാരുക വഴി കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയം മറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് കിര്‍ത്തി ആസാദ് ആരോപിച്ചു.
ഈ വര്‍ഷം തലസ്ഥാനത്ത് 433 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ദില്ലിയില്‍ കഴിഞ്ഞ വര്‍ഷത്തിലെ ഒരോ ദിവസവും ഒന്നിലധികം ബലാത്സംഗങ്ങള്‍ നടന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
Home Minister P Chidambaram has said that the growing number of migrants in Delhi is main the reason for increase of crime rates in the capital city. Chidambaram said that the migrant labours who settled in North-Western parts of Delhi were behind the crimes. He added that the migrants have behaviours which are not acceptable to modern societies.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.