കശ്മീര്‍: പിടിയിലാകുന്നവരെ ഇന്ത്യ പീഡിപ്പിക്കുന്നു
ദില്ലി: കശ്മീരില്‍ പിടിയിലാകുന്നവരെ ഇന്ത്യ കഠിനമായി പീഡിപ്പിക്കുന്നതായി വിക്കിലീക്‌സ് രേഖകള്‍.
ഷോക്കടിപ്പിക്കുന്നതും വെള്ളത്തില്‍ മുക്കുന്നതുമുള്‍പ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യ നടത്തുന്നതായി റെഡ് ക്രോസ് അമേരിക്കന്‍ എംബസിയെ അറിയിച്ചെന്നു പുറത്തു വന്ന രേഖകളില്‍ പറയുന്നു.
2005ലെ രേഖകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രമാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും തടവില്‍ കിടക്കുന്നവരെ പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം.
ഇന്ത്യയുടെ തടങ്കല്‍ പാളയങ്ങളില്‍ രാജ്യാന്തര റെഡ്‌ക്രോസ് വിഭാഗം നടത്തിയ സന്ദര്‍ശനത്തിലാണ് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. 1,500 തടവുകാരെ കണ്ടതില്‍ പകുതിയിലേറെ പേരും പൊലീസ് പീഡിപ്പിച്ചതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
റെഡ്‌ക്രോസ് അധികൃതര്‍ കണ്ട 1296 തടവുകാരില്‍ 681പേരും തങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതില്‍ത്തന്നെ 498 പേര്‍ പറഞ്ഞത് വൈദ്യുതാഘാതമേല്‍പ്പിച്ചുവെന്നാണ്. 381 പേര്‍ തങ്ങളെ കെട്ടിത്തൂക്കിയെന്നും 304 പേര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് പറഞ്ഞത്.
294 പേരുടെ തുടകളില്‍ ഇരുമ്പു ദണ്ഡ് വച്ച് ഗാര്‍ഡുമാര്‍ അതിന് മുകൡ കയറിയിരുന്നുവെന്നും 181പേര്‍ തങ്ങളുടെ കാലുകള്‍ ഇരുവശങ്ങളിലേയ്ക്കായി പിടിച്ചുവലിച്ചുവെന്നുമാണ് പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications