ദില്ലിയില്‍ വ്യോമഗതാഗതം താറുമാറായി

വിമാനത്താവളത്തിലെ റണ്‍വേ വിസിബിലിറ്റി പൂജ്യത്തിലേക്ക് താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയില്‍ ഇറങ്ങേണ്ട 17 ആഭ്യന്തര സര്‍വീസുകളും, രണ്ട് അന്താരാഷ്ട്ര സര്‍വീസുകളും ജയ്പൂര്‍, അഹമ്മദാബാദ്, ലക്‌നൗ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.
മുബൈയിലേക്കും ,കൊല്‍ക്കത്തയിലേക്കും പോകേണ്ട സര്‍വീസുകളെയാണ് പ്രധാനമായും മൂടല്‍ മഞ്ഞ് ബാധിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി വൈകിയാണ് ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു തുടങ്ങിയത്. ദില്ലിയിലെ ശനിയാഴ്ച താപനില ഏഴു ഡിഗ്രിയായിരുന്നു.
മൂടല്‍മഞ്ഞ് മൂലം രണ്ട് തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ഒട്ടേറെ തീവണ്ടികളും വൈകിയാണ് പുറപ്പെടുന്നത്. അതേ സമയം മെട്രോ ട്രെയിനുകളുടെ സര്‍വീസിനെ മഞ്ഞ് ബാധിച്ചിട്ടില്ല.
ഇതിനിടെ വിമാനങ്ങള്‍ വൈകുന്നതില്‍ ക്ഷുഭിതരായ ഒരുകൂട്ടം യാത്രക്കാര്‍ വിമാനത്താവളത്തിലെ ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നത് നാടകീയമായ രംഗങ്ങള്‍ സൃഷ്ടിച്ചു. സുരക്ഷാ ഉ്‌ദ്യോഗസ്ഥര്‍ ഇടപെട്ടാണ് യാത്രക്കാരില്‍ നിന്നും ഉദ്യോഗസ്ഥരെ രക്ഷിച്ചത്.












Click it and Unblock the Notifications