ആരുഷി കേസ് അവസാനിപ്പിക്കാന്‍ ധൃതിയെന്ത്?
ഗാസിയാബാദ്: ആരുഷി കേസ് അവസാനിപ്പിയ്ക്കാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ സിബിഐ കോടതി ചോദ്യം ചെയ്യുന്നു. ആരുഷി കേസ് തിടുക്കപ്പെട്ട് അവസാനിപ്പിയ്ക്കുന്നത് എന്തിനാണെന്ന് സിബിഐ കോടതി പ്രത്യേക ജഡ്ജി പ്രീതി സിങ് ചോദിച്ചു.
കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റ് രേഖകള്‍ എന്തുകൊണ്ട് ഹാജരാക്കിയില്ലെന്നും കോടതി സി.ബി.ഐയോട് ചോദിച്ചു. അനുബന്ധ രേഖകള്‍ ഹാജരാക്കാന്‍ സി.ബി.ഐയ്ക്ക് സമയം നല്‍കിയ കോടതി, സ.ിബി.ഐയുടെ അപേക്ഷ സ്വീകരിച്ച് രജിസ്റ്റര്‍ ചെയ്തു.
തെളിവില്ലെന്ന കാരണത്താല്‍ അന്വേഷണം അവസാനിപ്പിയ്ക്കാന്‍ അനുവദിയ്ക്കണമെന്നാണ് സിബിഐ അപേക്ഷ നല്‍കിയത് 2008 മേയ് 16 ന് രാവിലെയാണ് ആരുഷി കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആരുഷിയുടെ വീട്ടു ജോലിക്കാരനായിരുന്ന ഹേംരാജിന്റെ മൃതദേഹം പിറ്റേദിവസം ടെറസിലും കണ്ടെത്തി.
കേസ് അന്വേഷിച്ച സിബിഐ സംഘം വിരല്‍ ചൂണ്ടുന്നത് ആരുഷിയുടെ പിതാവ് രാജേഷ് തല്‍വാറിലേക്കാണ്. പക്ഷേ, തല്‍വാറിനെതിരെ ശക്തമായ ഒരു തെളിവും കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇരട്ടക്കൊലപാതകത്തിന്റെ ലക്ഷ്യം വ്യക്തമാക്കുന്ന തെളിവുകളും കണ്ടെത്താനായില്ല.
പക്ഷേ, ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ സി.ബി. ഐ നിരത്തുന്നത് പുറത്തുനിന്ന് ഒരാളല്ല കൊല നടത്തിയതെന്ന് വ്യക്തമാക്കും വിധമാണ്. തല്‍വാറിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടില്‍ ഒരു അവിഹിതബന്ധത്തിന്റെ സൂചനകളും സിബിഐ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനും വ്യക്തമായ തെളിവ് ഹാജരാക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications