ഗുരുവയൂരില്‍ ലീഡറില്ലാത്ത ഒന്നാം തീയതി

ലീഡറില്ലാത്ത ഒന്നാം തീയതിയാണ് ഇത്തവണ ഗുരുവായൂരിന്. പകരം മകന്‍ കെ മുരളീധരന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. ഗുരുവായൂരില്‍ എത്തുമ്പോള്‍ കരുണാകരന്‍ സ്ഥിരമായി തങ്ങാറുണ്ടായിരുന്ന ശ്രീവത്സം ഗസ്റ്റ് ഹൗസിലെ ഒന്നാം നമ്പര്‍ മുറി അടഞ്ഞുകിടക്കുന്നു.
പിതാവിന്റെ ദീപ്തസ്മരണകളുമായി മ മുരളീധരന്‍ രാത്രി അത്താഴപ്പൂജയ്ക്കു മുന്‍പായി ക്ഷേത്രദര്‍ശനം നടത്തി. ക്ഷേത്രത്തിനടുത്തുള്ള സ്വന്തം ഫ്‌ലാറ്റിലാണ് മുരളീധരന്റെ താമസം.
ഒന്നാം തീയതി ശനിയാഴ്ച കരുണാകരന്‍ ദര്‍ശനം നടത്തുന്ന അതേ സമയത്ത് ഉഷഃപൂജ തൊഴാന്‍ മുരളിയുണ്ടാകും. കദളിക്കുല സമര്‍പ്പിച്ച് ദര്‍ശനം നടത്തും.
ഒന്നര പതിറ്റാണ്ടിലേറെയായി മുരളീധരന്‍ എല്ലാ മാസവും ഗുരുവായൂര്‍ ദര്‍ശനത്തിനെത്തുക പതിവാണ്. ഏതെങ്കിലും ഒരു ദിവസം സൗകര്യംപോലെ വന്നു തൊഴുതുപോകും.
എന്നാല്‍ ധനുമാസത്തില്‍ അച്ഛന്റെ അസുഖവും മരണവുംമൂലം മുരളിക്കെത്താനായില്ല. അതിനാലാണ് ധനുവിലെ അവസാന ദിവസമായ വെള്ളിയാഴ്ച ദര്‍ശനത്തിനെത്തിയത്. ശനിയാഴ്ച മകരം ഒന്നിന്റെ ദര്‍ശനവുംകൂടി കഴിഞ്ഞ് അദ്ദേഹം മടങ്ങും.












Click it and Unblock the Notifications