വിഎസിനെതിരെ നടപടി: വാര്‍ത്തചോര്‍ന്നതെങ്ങനെ?

പാര്‍ട്ടി നേതൃത്വത്തില്‍ ഒരുവിഭാഗം പാര്‍ട്ടി തീരുമാനം ആസൂത്രിതമായി ചോര്‍ത്തിയെന്നാണ് വിഎസ്് പക്ഷത്തിന്റെ ആരോപണം.
പാര്‍ട്ടിക്കുള്ളിലും പരസ്യമായും ശാസിക്കാമെന്നിരിക്കെ ഇവയില്‍ ആദ്യത്തെ ശിക്ഷാ നടപടിയാണു വി.എസിനെതിരേ പാര്‍ട്ടി സ്വീകരിച്ചത്. പാര്‍ട്ടിക്കുള്ളില്‍ ശാസിക്കാന്‍ നടപടി എടുക്കുന്നതിനുമുമ്പേ ഇക്കാര്യം പുറംലോകം അറിഞ്ഞതില്‍ പ്രതിസ്ഥാനത്തുള്ളതു യോഗതീരുമാനം ചോര്‍ത്തിയ ഒരു പി.ബി. അംഗം തന്നെയാണെന്നാണ് വിഎസ് പക്ഷത്തിന്റെ ആരോപണം.
ഇതാരാണെന്നു കണ്ടുപിടിച്ച് പാര്‍ട്ടി ചട്ടപ്രകാരം നടപടിയെടുക്കണം. അല്ലാത്തപക്ഷം വി.എസിനെതിരായ തീരുമാനത്തിനു പ്രസക്തിയില്ലാതാവുമെന്നും അവര്‍ പറയുന്നു.
പാര്‍ട്ടിയോട് ആലോചിക്കാതെ ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുവെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പരാതിയും അവര്‍ തള്ളിക്കളയുന്നു.
ലോട്ടറി വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് നേരത്തെ ധനവകുപ്പ് ഹൈക്കോടതിയില്‍ രേഖാമൂലം സമ്മതിച്ചിരുന്നു. ഇത് പാര്‍ട്ടിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തുവോയെന്ന ചോദ്യമാണ് വി.എസ് പക്ഷം ഉയര്‍ത്തുന്നത്.












Click it and Unblock the Notifications