മാനഭംഗപ്പെടുത്തിയയാളെ യുവതി വിവാഹം ചെയ്തു
ഭഗല്‍പൂര്‍: തന്നെ മാനഭംഗപ്പെടുത്തിയ യുവാവിനെ യുവതി വിവാഹം ചെയ്തു. ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ജ്ഞാസ് റാസയുടെ വിവാഹമാണ് നടന്നത്.
ബന്ധുക്കള്‍ നിരന്തരമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. 2010 സെപ്റ്റംബര്‍ മുതല്‍ റാസ ബീഹാറിലെ ഭഗല്‍പൂര്‍ സ്‌പെഷ്യല്‍ ക്യാമ്പ് ജയിലില്‍ കഴിയുകയാണ്.
ഇവിടെവച്ച് തന്നെയാണ് ഇവരുടെ വിവാഹം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ റാസ കുറ്റസമ്മതം നടത്തിയിരുന്നു. ഒപ്പം തന്നെ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.
സ്വന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇതിനായി പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അടുത്തേക്ക് അയയ്ക്കുകയും ചെയ്തു. ആദ്യം പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചില്ലെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.
ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നവദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കി.












Click it and Unblock the Notifications