കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാ പുനസംഘടന ഉടനുണ്ടായേയ്ക്കും

  • By Lakshmi
Google Oneindia Malayalam News

Sonia and Manmohan
ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തി.

ദില്ലിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

മന്ത്രിസഭാ വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി തിങ്കളാഴ്ച രാഷ്ട്രപതി പ്രതിഭ പാട്ടീലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പുനസംഘടനയോടെ മന്ത്രിസഭയില്‍ കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന.

എ.രാജ, ശശി തരൂര്‍, പൃഥ്വിരാജ് ചവാന്‍ തുടങ്ങിയവര്‍ രാജി വച്ച ഒഴിവുകളിലേക്കു പുതിയ മന്ത്രിമാരെ കണ്ടെത്തേണ്ടതുണ്ട്. കൂടാതെ ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരില്‍ നിന്ന് അധിക ചുമതല എടുത്തു മാറ്റി പുതിയ മന്ത്രിമാരെ നിയമിച്ചേക്കാനും സാധ്യതയുണ്ട്.

കേരളത്തില്‍ നിന്നും കെ.സി വേണുഗോപാല്‍ മന്ത്രിസഭയില്‍ എത്തിയേക്കുമെന്ന് സൂചനയുണ്ട്. ചില മന്ത്രിമാരെ സംഘടന ചുമതലകളിലേക്ക് മാറ്റാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

ആരോഗ്യമന്ത്രി ഗുലാം നബി ആസാദിനെ ആന്ധ്രാപ്രദേശിന്റെ ചുമതലയിലേക്ക് മാറ്റിയേയ്ക്കും. ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കപില്‍ സിബല്‍, ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരില്‍ നിന്ന് അധിക ചുമതല എടുത്തു മാറ്റുമെന്നും അറിയുന്നു.

English summary
Congress president Sonia Gandhi on Tuesday met Prime Minister Manmohan Singh amid speculation that a reshuffle of the Union Council of Ministers is on the cards later this week. The meeting comes a day after the Prime Minister met President Pratibha Patil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X