Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയമന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകീട്ട്

ദില്ലി: കേന്ദ്രമന്ത്രിസഭാ വികസനം ബുധനാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതും ചിലരെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച് ഒരുവട്ടംകൂടി ചര്‍ച്ച നടത്തി. സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും കൂടെയുണ്ടായിരുന്നു.

ഒന്നരവര്‍ഷം പിന്നിട്ട രണ്ടാം യുപിഎ സര്‍ക്കാറിന്റെ ആദ്യത്തെ മന്ത്രിസഭാ വികസനമാണിത്. ഇതോടൊപ്പം ഏതാനും ദിവസങ്ങള്‍ക്കകം എഐസിസിയിലും മാറ്റം വരുത്തുമെന്നാണ് സൂചന. പ്രധാനപ്പെട്ട വകുപ്പുകളായ ധനകാര്യം, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം എന്നിവയില്‍ മാറ്റം വരുത്താതെയുള്ള വികസനമാണ് പ്രധാനമന്ത്രി നടത്തുകയെന്ന് സൂചനയുണ്ട്.

വിലക്കയറ്റം, സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ മന്‍മോഹന്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ മങ്ങിയ സന്ദര്‍ഭത്തിലാണ് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുന്നത്.

മന്ത്രിപ്പണിയില്‍ തിളങ്ങാത്ത നേതാക്കളെ പാര്‍ട്ടി ചുമതലകള്‍ ഏല്‍പ്പിക്കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.
ഇങ്ങനെ ഭരണത്തിന് പുതിയ മുഖം നല്‍കാനും പ്രതിപക്ഷപാര്‍ട്ടികളെ കുറച്ചുകൂടി ഫലപ്രദമായി കൈകാര്യം ചെയ്ത് പാര്‍ലമെന്റിനെ നേരിടാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പാര്‍ലമെന്ററികാര്യ വകുപ്പില്‍നിന്ന് പവന്‍കുമാര്‍ ബന്‍സാലിനെ മാറ്റി കൂടുതല്‍ തലയെടുപ്പുള്ള ആരെയെങ്കിലും ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് കേള്‍ക്കുന്നു. ഈ വിഷയത്തില്‍ കഴിവുതെളിയിച്ച മന്ത്രി ഗുലാം നബി ആസാദിന് പാര്‍ലമെന്ററികാര്യ വകുപ്പുകൂടി നല്‍കാനാണ് സാധ്യത.

ഇപ്പോള്‍ ടെലികോം, മാനവശേഷി വികസനം, ശാസ്ത്രസാങ്കേതികം എന്നീ മൂന്നു വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കപില്‍ സിബലിന്റെ ചുമതലയിലും മാറ്റം വരുത്തും. ഘനവ്യവസായ മന്ത്രി വിലാസ്‌റാവു ദേശ്മുഖ്, ഗ്രാമവികസനമന്ത്രി സി.പി. ജോഷി എന്നിവരെയും മാറ്റാനിടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+