കോവളത്ത് ബ്രിട്ടീഷുകാരിയെ നായ കടിച്ചുപറിച്ചു
കോവളം: കോവളം കടപ്പുറത്ത് അലയുന്ന തെരുവുനായകള്‍ വിനോദസഞ്ചാരികള്‍ക്ക് പേടിസ്വപ്‌നമായിമാറുന്നു. ചൊവ്വാഴ്ച ബീച്ചില്‍ രാവിലെ നടക്കാനിറങ്ങിയ ബ്രിട്ടീഷുകാരിയെ തെരുവുനായ കടിച്ചുപറിച്ചു.
ജോണ്‍ സാന്ദ്ര മാര്‍ഗരറ്റിനെയാണ് കാലത്ത് എഴുമണിയ്ക്ക് ലൈറ്റ്‌ഹൌസ് ബീച്ചില്‍ തെരുവുനായ ഓടിച്ചിട്ടു കടിച്ചത്. കാലിലും തുടയിലും കടിയേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
രാവിലെ ഭര്‍ത്താവ് ഓള്‍ഡ്രിജ്ജുമൊത്ത് ബിച്ചിലെത്തി ജോഗിംഗ് നടത്തുന്നതിനിടെയാണ് പട്ടിയുടെ കടിയേറ്റത്. ഉടന്‍ ഇവരെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ബീച്ചില്‍ ജോഗിങ് നടത്തുകയും സണ്‍ബാത്ത് നടത്തുകയും ചെയ്യുന്ന വിദേശികളെയാണ് പട്ടികള്‍ കൂടുതലായും ആക്രമിക്കുന്നത്.
ഇതിന് മുമ്പ് ഒട്ടേറെ വിദേശികള്‍ക്ക് വിദേശികള്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. വിനോദസഞ്ചാരം വളര്‍ത്താനും അതുവഴി ഖജനാവിന് മുതല്‍ക്കൂട്ടുണ്ടാക്കാനും സര്‍ക്കാര്‍ പലവിധി പദ്ധതികളും ആവിഷ്‌കരിക്കാറുണ്ടെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും നല്‍കുന്നതില്‍ പലപ്പോഴും അധികൃതര്‍ പരാജയപ്പെടുകയാണ്ട്.












Click it and Unblock the Notifications