മാനഭംഗം: മാലിയില്‍ ശിക്ഷ തടവും അടിയും
മാലി: ജപ്പാനില്‍ നിന്നുള്ള അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് മാലി ദ്വീപിലെ കോടതി തടവും പരസ്യമായി അടിയും ശിക്ഷവിധിച്ചു.
തടവ് ശിക്ഷയ്ക്ക് പുറമേയാണ് പൊതുസ്ഥലത്തുവച്ച് ഇയാള്‍ക്ക് 25 അടികൂടി സഹിക്കേണ്ടത്. ശിക്ഷാ സമയം കോടതി പിന്നീട് തീരുമാനിക്കു.
മൂന്നര ലക്ഷത്തോളം സുന്നി മുസ്ലീങ്ങള്‍ താമസിക്കുന്ന മാലിദ്വീപില്‍ ഇസ്ലാമിക ശരീയത് നിയമം പ്രാബല്യത്തിലുണ്ട്. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് പരസ്യമായി ചാട്ടയടി നല്‍കണമെന്നാണ് ഇസ്ലാമിക നിയമം അനുശാസിക്കുന്നത്.
അതിനാല്‍, ഇവിടെ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വളരെ കുറവാണ്. ജപ്പാനില്‍ നിന്നുള്ള ഒരു സംഗീതാധ്യാപികയാണ് ലൈംഗിക അതിക്രമത്തിനിരയായത്. സംഭവത്തിനു ശേഷം ഇവര്‍ സ്വദേശത്തേക്ക് മടങ്ങിയെന്നാണ് സൂചന.












Click it and Unblock the Notifications