ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദില്‍ ചില സ്ഥലങ്ങളില്‍ അക്രമം. മുഖ്യമന്ത്രി യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ഉത്തരവിട്ടതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെ മാറ്റണമെന്നാണ് ബന്ദ് അനുകൂലികളുടെ ആവശ്യം.
കര്‍ണാടകത്തിലെ വടക്കന്‍ ജില്ലകളിലാണ് പ്രധാനമായും അക്രമം നടക്കുന്നത്. തുംകൂരില്‍ ബന്ദ് അനുകൂലികള്‍ ഒരു ബസ് തടഞ്ഞ് നിറുത്തി കത്തിച്ചു. ബാംഗ്ലൂരിലും ബസ് ഗതാഗതം സ്തംഭിച്ച മട്ടാണ്. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. ഓട്ടോ റിക്ഷകളും നിരത്തില്‍ കുറവാണ്.
സംസ്ഥാനത്തെങ്ങും ബിജെപി അനുകൂലികള്‍ റാലികള്‍ നടത്തുന്നുണ്ട്. ബിജെപി ശക്തമായ ജില്ലകളിലും കവലകളിലുമാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊക്കെ അവധിയാണ്.
ഗവര്‍ണറുടെ ഉത്തരവിനെതിരെ ബിജെപി ജനുവരി 22 ശനിയാഴ്ച ഹൈകോടതിയെ സമീപിയ്ക്കുന്നുണ്ട്.
Violence was reported in various districts overnight as BJP called for a bandh on Saturday seeking Governor H R Bhardwaj's removal. Buses were set afire in at least four northern districts of Karnataka. Schools and colleges closed in the state. Bus services were halted in Bangalore.