ഭാര്യയെ മോഹിച്ച സുഹൃത്തിനെ യുവാവ് കൊന്നു
ബാംഗ്ലൂര്‍: ജലവകുപ്പിലെ എഞ്ചിനീയറെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ കര്‍ണാടക സിഐഡി കുറ്റപത്രം സമര്‍പ്പിച്ചു. കര്‍ണാടകയിലെ ജലവകുപ്പിലെ എന്‍ജിനീയറായ സി. മോഹ(50)നെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആര്‍. ഹേമന്ദ് കുമാര്‍(33) കൊലപ്പെടുത്തിയെന്നാണ് സിഐഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
തന്റെ ഭാര്യയുമായി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിസിനസ് പങ്കാളി കൂടിയായ മോഹനെ കൊലപ്പെടുത്തിയതെന്ന് ഹേമന്ദ് യുവാവ് വെളിപ്പെടുത്തി.
മോഹന്റെ ഭാര്യാ സഹോദരന്റെ െ്രെഡവറായിരുന്നു ഹേമന്ദ്. പിന്നീട് മോഹന്റെ ധനസഹായത്തോടെ ഹേമന്ദ് മാര്‍ക്കറ്റിംഗ് കമ്പനി ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ഹേമന്ദിന്റെ ഭാര്യയെ മോഹന്‍ നോട്ടമിട്ടത്. ഇക്കാര്യം മോഹന്‍ പറഞ്ഞതോടെയാണ് ഹേമന്ദ് കൊലപാതകം ആസൂതണം ചെയ്തത്.
ബസവേശ്വരനഗറിലുള്ള വീട്ടില്‍നിന്നാണ് മോഹനെ ഹേമന്ദ് വിളിച്ചുകൊണ്ടുപോയത്. പിന്നീട് മോഹനെ കൊലപ്പെടുത്തിയശേഷം ജഡം കത്തിച്ചുകളയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ജഡം പൂര്‍ണമായും കത്തിച്ചുകളയാന്‍ ഹേമന്ദിനു കഴിഞ്ഞില്ല.
ഇതിനിടെ മോഹനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാതികത്തിയ നിലയില്‍ മോഹന്റെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു.
ഉദ്യോഗസ്ഥന്റെ മരണം വന്‍ വിവാദമായതോടെ അന്വേഷണം സിഐഡി വിഭാഗത്തിനു കൈമാറുകയായിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഹേമന്ദ് അറസ്റ്റിലായത്.
മോഹന്‍ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്നു താനെന്നും മോഹനു തന്റെ ഭാര്യയില്‍ താത്പര്യമുണ്ടായിരുന്നതായും ഹേമന്ദ് പോലീസിനോട് പറഞ്ഞു. ഭാര്യയെ കിടക്ക പങ്കിടാന്‍ തന്റെ അടുക്കലേക്ക്
അയയ്ക്കണമെന്ന് മോഹന്‍ ആവശ്യപ്പെട്ടെന്നും ഒടുവില്‍ നിര്‍ബന്ധം സഹിക്കാതെ താന്‍ മോഹനെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് ഹേമന്ദ് മൊഴി നല്‍കിയത്
ഒരുമിച്ച് മദ്യപിക്കാമെന്ന് പറഞ്ഞാണ് മോഹനെ ഹേമന്ദ് വീട്ടില്‍നിന്ന് വിളിച്ചിറക്കി. തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം നഗരത്തിന് പുറത്തുകൊണ്ടുപോയി കത്തിച്ചുകളയാന്‍ ശ്രമിച്ചു. മോഹന്റെ മൊബൈലും ആഭരണങ്ങളും ഹേമന്ദ് കൈവശപ്പെടുത്തിയിരുന്നു. മോഷണമാണ് കൊലയ്ക്ക് പിന്നിലെന്ന് തെറ്റിദ്ധരിപ്പിയ്ക്കാനായിരുന്നു ഇത് ചെയ്തതെന്നും കുറ്റപത്രത്തിലുണ്ട്.












Click it and Unblock the Notifications