ആരൂഷിയുടെ പിതാവിന് നേരെ ആക്രമണം

ഗാസിയാബാദ് പ്രത്യേക സിബിഐ കോടതിയില്‍ കേസിലെ വാദം കോള്‍ക്കാന്‍ എത്തിയപ്പോഴാണ് കോടതിവളപ്പില്‍വെച്ച് ഉത്സവ് ശര്‍മ(29)യെന്ന യുവാവ് കത്തിക്കൊണ്ട് രാജേഷ് തല്‍വാറിനെ ആക്രമിച്ചത്. ആക്രമണത്തില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റ രാജേഷ് തല്‍വാറിനെ ആശുപത്രിയിലേക്ക് മാറ്റി.
രുചിക കേസിലെ പ്രതിയായിരുന്ന മുന്‍ ഡിജിപി റാത്തോറിനെ കോടതിയ്ക്ക് പുറത്ത് വെച്ച് ആക്രമിച്ച യുവാവ് തന്നെയാണ് തല്‍വാറിനെയും ആക്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
തെളിവുകളുടെ അഭാവത്തില്‍ അരുഷി വധക്കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നതിനായി സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആരുഷിയുടെ അച്ഛന്‍ രാജേഷ് തല്‍വാറിന് സംഭവത്തില്‍ പങ്കുണ്ടെന്നും എന്നാല്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്നുമായിരുന്നു സിബിഐയുടെ നിലപാട്.
2008 മെയ് 16നാണ് രാജ്യത്ത് ഞെട്ടിച്ച നോയിഡ ഇരട്ടക്കൊലപാതകം നടന്നത്. പതിനാലുകാരിയായ ആരുഷി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പോലീസ് ആദ്യം പ്രതിയെന്ന് സംശയിച്ചിരുന്ന വീട്ടു വേലക്കാരന്‍ ഹേമരാജിന്റെ ജഡം പിറ്റെ ദിവസം വീടിന്റെ ടെറസ്സില്‍ നിന്നും കണ്ടെത്തിയത് കേസ് കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു.
കേസില്‍ അറസ്റ്റിലായ രാജേഷ് തല്‍വാര്‍ 50 ദിവസത്തോളം ജയിലില്‍കഴിഞ്ഞിരുന്നു. ഒടുവില്‍ തെളിവുകളില്ലെന്ന് സിബിഐ വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോടതി ജാമ്യം നല്‍കുകയായിരുന്നു.












Click it and Unblock the Notifications