മാനഭംഗം: മായാവതി സര്‍ക്കാറിനെതിരെ പ്രതിഷേധം
ലഖ്‌നൊ: ദളിത് പെണ്‍കുട്ടിയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമം വീണ്ടും ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാറിന് തലവേദനയാകുന്നു.
കഴിഞ്ഞ ദിവസം ലഖ്‌നൊവിന് സമീപം ഒരു ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന് വയലില്‍ തള്ളിയിരുന്നു. ഈ സംഭവത്തില്‍ സര്‍ക്കാറഇനെതിരെ പ്രതിപക്ഷ കക്ഷികള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ലക്‌നൌവിനു സമീപം ചൊവ്വാഴ്ചയാണ് തയ്യല്‍ക്ലാസിന് പോയ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന് തള്ളിയത്.
ഒരുമാസം മുന്‍പു കൌമാരപ്രായക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ബിഎസ്പി എംഎല്‍എ പുരുഷോത്തം ദ്വിവേദി അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഈ സംഭവം.
കോണ്‍ഗ്രസ് എംപിയും പട്ടികജാതി ദേശീയ കമ്മിഷന്‍ അംഗവുമായ പിഎല്‍ പൂനിയയും പ്രതിപക്ഷ നേതാക്കളും പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിക്കുകയും കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ആദ്യതവണ മാനഭംഗം നടന്നതായി വ്യക്തമായിരുന്നില്ല. പിന്നീട് വീണ്ടും പോസ്റ്റമോര്‍ട്ടം നടത്തിയപ്പോഴാണ് മരണത്തിന് മുമ്പ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടകാര്യം വെളിച്ചത്തായത്.












Click it and Unblock the Notifications