റൗഫ് പറഞ്ഞതെല്ലാം കളവ്: കുഞ്ഞാലിക്കുട്ടി

വഴിവിട്ട് ഒരു കാര്യവും റൗഫിന് ഞാന്‍ ചെയ്തുകൊടുത്തിട്ടില്ല. തിരുവനന്തപുരത്ത് വരാറില്ലെന്ന റൗഫ് പറഞ്ഞത് പച്ചക്കള്ളമാണ്. തിരുവനന്തപുരത്തെ ഓട്ടോക്കാരോട് പോലും ചോദിച്ചാല്‍ നിജസ്ഥിതി അറിയാം.
റൗഫ് ഒരു ഭീകരജീവിയാണെന്ന മുഖവരയോടെയാണ് കുഞ്ഞാലിക്കുട്ടി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിത്തുടങ്ങിയത്. റൗഫിനെതിരെയുള്ള പഴയ കേസുകള്‍ എണ്ണിയെണ്ണിയാണ് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.
ഗോവയിലും മഹാരാഷ്ട്രയിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ റൗഫ് ഏര്‍പ്പെട്ടതിന്പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റൗഫ് മൂന്ന് മാസം ജയിലിലായിരുന്ന റൗഫ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഐസ്ക്രീം പാര്‍ലര്‍ കേസ് റൗഫ് ഉണ്ടാക്കിയിരുന്നതെന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. കോഴിക്കോട്ട് വെസ്റ്റ് ഹില്ലില്‍ ഒരു റബര്‍ ഫാക്ടറി കത്തിച്ചതിന് പിന്നില്‍ റൗഫാണ്. ഇയാള്‍ക്ക് റബര്‍ കള്ളക്കടത്താണ് ജോലി. റബര്‍ ഫാക്ടറി തീയിടുന്നത് റൗഫിന്റെ പ്രധാന തൊഴിലാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
താന്‍ അനധികൃതമായി സ്വത്ത് സന്പാദിച്ചുവെന്ന ആരോപണം ശുദ്ധനുണയാണ്. വേണമെങ്കില്‍ വിജിലന്‍സ് അന്വേഷണത്തിന് തയാറാണ്. ഐസ്ക്രീം കേസില്‍ റൗഫ് ഉന്നയിച്ച ആരോപണങ്ങള്‍ കളവാണ്. വേണമെങ്കില്‍ കേസില്‍ പുനരന്വേഷണം നേരിടാന്‍ തയാറാണ്.
കോഴിക്കോട്ടെ പ്രധാന വട്ടിപ്പലിശക്കാരനാണ് റൗഫ്. പലരുടെയും ജീവിതങ്ങള്‍ ഇയാള്‍ തകര്‍ത്തിട്ടുണ്ട്. പല കുടുംബങ്ങളും ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ല.വട്ടിപ്പലിശ പിരിയ്ക്കാന്‍ വലിയൊരു ഗുണ്ടാസംഘം തന്നെ ഇയാള്‍ക്കൊപ്പമുണ്ട്. ഇവരെയുപയോഗിച്ചാണ് എനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. വ്യാജ സിഡിയുടെ ആശാനാണ് റൗഫ്. മോര്‍ഫിങ് വിദ്യയിലൂടെ വ്യാജസിഡി നിര്‍മിയ്ക്കാന്‍ പ്രത്യേക കഴിവുണ്ട്. തനിക്കെതിരെ ഇതുവഴി വ്യാജസിഡി ഇറക്കാന്‍ സാധ്യതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
റൗഫിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുന്നതിലൂടെ താനൊരു സാമൂഹ്യസേവനമാണ് ചെയ്യുന്നത്. സിപിഎമ്മുകാര്‍ പോലും ഇതിന് കൂട്ടുനില്‍ക്കില്ല. ഇപ്പോള്‍ റൗഫിന് പിന്നിലുള്ളത് ഐഎന്‍എല്‍ സെക്യുലറാണ്.
മുനീറിനെതിരെ താന്‍ നീങ്ങിയെന്ന ആരോപണത്തെ അസംബന്ധമെന്നാണ് കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചത്. മുനീറുമായി എനിക്ക് ശത്രുതയില്ല. റൗഫിന്റെ സംസാരത്തിന് ഇനി മറുപടിയില്ല. അദ്ദേഹം പുതിയ രേഖകളോ തെളിവുകളോ അവതരിപ്പിയ്ക്കുന്നുണ്ടെങ്കില്‍ മാത്രമേ മറുപടി പറയുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications