Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതി സര്‍ട്ടിഫിക്കറ്റിന് ചെന്ന യുവതിയെ അടിച്ചു

തിരുവനന്തപുരം: വില്ലേജ് ഓഫീസില്‍ പലതവണ ചെന്നിട്ടും ജാതി തെളിയിക്കുന്ന രേഖ കിട്ടിയില്ലെന്ന പരാതിയുമായി നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിലത്തിയ യുവതിയെ ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി.

താലൂക്ക് ഓഫീസില്‍ നിന്നും മര്‍ദ്ദനമേറ്റ യുവതി തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഓടിക്കയറുകയായിരുന്നു. കുന്നത്തുകാല്‍ സ്വദേശിനി സുഗത(23)ആണ് ജീവനക്കാരന്‍ മര്‍ദ്ദിച്ചുവെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തു വച്ചു നടക്കുന്ന എയര്‍ഹോസ്റ്റസ് ഇന്റര്‍വ്യൂവില്‍ ഹാജരാക്കാന്‍ വേണ്ടിയായിരുന്നു യുവതി ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. സമയം തെറ്റിയതിനാല്‍ യുവതിയ്ക്ക് തൊഴിലവസരം നഷ്ടമായി.

ഹിന്ദു ചേരമര്‍ സമുദായത്തിലെ അംഗമാണെന്ന ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി യുവതി രണ്ടാഴ്ച മുന്‍പ് കുന്നത്തുകാല്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെ ഒരാള്‍ അവിടെ താമസമില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന്, അപേക്ഷ താലൂക്ക് ഓഫീസിലേക്ക് അയയ്ക്കുകയായിരുന്നു.

സര്‍ട്ടിഫിക്കറ്റ് കിട്ടാതിരുന്നപ്പോള്‍ യുവതി താലൂക്ക് ഓഫീസിലെത്തി. ജാതി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ ചെയ്യാന്‍ കോഴിക്കോട്ടുള്ള ഓഫീസിലേക്ക് അയച്ചതായി താലൂക്ക് ഓഫീസ് ജീവനക്കാരന്‍ പറഞ്ഞു.

എന്നാല്‍ ഇന്റര്‍വ്യൂവിന് ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും നാട്ടില്‍ അന്വേഷിച്ച് സര്‍ട്ടിഫിക്കറ്റ് എഴുതിത്തരണമെന്നും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ജീവനക്കാരന്‍ യുവതിയുടെ കരണത്തടിക്കുകയായിരുന്നുവത്രേ.

മര്‍ദ്ദനമേറ്റ യുവതി തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി. ജീവനക്കാരനെതിരെ പരാതിയും നല്‍കി. തുടര്‍ന്ന് ജീവനക്കാരനും പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ ചെന്നു. യുവതി ഓഫീസില്‍ കടന്നുകയറി ബഹളം വച്ചുവെന്നും മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ജീവനക്കാരന്റെ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+