കുഞ്ഞാലിക്കുട്ടി ചാനലിന് ഒരു മുഴം മുന്പേ എറിഞ്ഞു?

ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ ശേഖരിച്ച് സിഡിയിലാക്കി പുതിയ ചാനലില്‍ ബ്രേക്കിങ് ന്യൂസായി വിടാനുള്ള പദ്ധതിയാണ് പാതിവഴിയില്‍ പൊളിഞ്ഞത്. ഒപ്പം ചാനല്‍ അണിയറക്കാര്‍ ഉദ്ദേശിച്ചതിലും ശക്തമായ വിവാദമായി പെട്ടെന്ന് തന്നെ അതുമാറുകയും ചെയ്തു. സിഡിയിലെ വിവരങ്ങള്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ച്ചില്‍ പുറത്തുവിടാനായിരുന്നു ചാനല്‍ പദ്ധതി.
കുഞ്ഞാലിക്കുട്ടിയെ മെരുക്കാന്‍ അണിയറയിലൊരുങ്ങിയ സിഡിക്കു പിന്നില്‍ ലീഗിലെതന്നെ ഒരു സംസ്ഥാന നേതാവിനും പങ്കുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും ശക്തമാണ്. ഇക്കാര്യത്തില്‍ ലീഗിനുള്ളില്‍ കാര്യമായ ചര്‍ച്ച നടന്നുകഴിഞ്ഞുവെന്നാണ് അറിയുന്നത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ സാക്ഷികളില്‍നിന്നുള്ള മൊഴികളും മറ്റു ചില തെളിവുകളുമാണു അണിയറയിലെ സിഡിയില്‍ ഉള്ളതെന്നാണ് സൂചന. സിഡിയിലേക്കുള്ള തെളിവു സംഘടിപ്പിക്കാന്‍ മലപ്പുറത്തെ ഒരു ഹോട്ടലില്‍ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ െ്രെഡവറെ സംഘം ബന്ധപ്പെട്ടിരുന്നുവത്രേ.
ഇവരുമായി സംസാരിച്ചുകൊണ്ടിരിക്കെയാണു തന്റെ സംസാരം റെക്കോര്‍ഡ് ചെയ്യുന്ന വിവരം ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇയാള്‍ വഴിയാണ് അണിയറയിലൊരുങ്ങുന്ന സിഡിയുടെ വിവരം കുഞ്ഞാലിക്കുട്ടി അറിയുന്നത്. അങ്ങനെ പ്രശ്‌നം ചാനല്‍ വഴി വീണ്ടും പുകയുന്നത് തടയാന്‍ കുഞ്ഞാലിക്കുട്ടി എല്ലാം തുറന്നുപറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തി ഒരുമുഴം മുമ്പേ എറിയുകയായിരുന്നു.
ഇതിന് പിന്നാലെ മറുപടിയുമായി റൗഫ് വന്നതോടെ അതുവരെ വെളിപ്പെടാത്ത പലകാര്യങ്ങളും പുറത്തായപ്പോള്‍ ബ്രേക്കിങ് ന്യൂസിന് പി്ന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്പടതന്നെ അന്ധാളിച്ചുവെന്നാണ് കേള്‍ക്കുന്നത്.
ഒന്നര വര്‍ഷം മുന്‍പ് കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞതു മുതല്‍ തന്നെ ഐസ്‌ക്രീം കേസ് അട്ടിമറി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ക്കു തയ്യാറായി റൗഫ് ചില ചാനല്‍ പ്രവര്‍ത്തകരെ സമീപിച്ചിരുന്നുവത്രേ.
മുന്‍പ് റജീനയുടെ വെളിപ്പെടുത്തലിലൂടെ ശ്രദ്ധനേടിയ ചാനലിലെ പ്രമുഖന് മാസങ്ങള്‍ക്കു മുന്‍പേതന്നെ റൗഫ് ് ഐസ്‌ക്രീം കേസിലെ വിവാദ രേഖകളുടെ മുഴുവന്‍ പകര്‍പ്പും കൈമാറിയിരുന്നു. എന്നാല്‍ ഈ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ചാനല്‍ വിട്ടതോടെ വാര്‍ത്ത പുറത്തുവരാതിരിക്കുകയായിരുന്നുവത്രേ.
പിന്നാടാണ് ഇത് പുതിയ ചാനലില്‍ ഉപയോഗിക്കാന്‍ തീരുമാനമായത്. ഇതിനായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുകയായിരുന്നുവത്രേ. വ്യാജരേഖ കേസില്‍ തന്നെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി വിസമ്മതിച്ചതും തന്നെ പെണ്‍വാണിഭക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചതുമാണത്രേ റൗഫിനെ ചൊടിപ്പിച്ചത്.
റൌഫിന്റെ കൈയില്‍ വിവാദ രേഖകളുണ്ടെന്നറിഞ്ഞ സിപിഎമ്മിലെ ഒരുവിഭാഗവും ലീഗില്‍ നിന്നു വിട്ടുപോയ യുവനേതാവും ചേര്‍ന്നാണ് ഐസ്‌ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടതെന്നും സൂചനയുണ്ട്.
ഇതു വരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പുറമെ ഐസ്‌ക്രീം കേസ് പരിഗണിച്ച കോടതികള്‍ക്കും കോഴ നല്‍കിയെന്ന ആരോപണവുമായി ഞെട്ടിക്കുന്ന രേഖകള്‍ ഇനിയും പുറത്തു വരാനിരിക്കുന്നുവെന്നാണ് സൂചനകള്‍.












Click it and Unblock the Notifications