വാര്‍ത്ത വന്നത് എന്റെ അറിവോടെയല്ല: മുനീര്‍

മാധ്യമസ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ ചെയര്‍മാന്‍ അറിയണമെന്ന് നിര്‍ബ്ബന്ധമില്ലെന്നും അതിനായി ശഠിയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം ഒരു ആലങ്കാരിക പദവി മാത്രമാണ്. അടിസ്ഥാനപരമായി താനുമൊരു അടിയുറച്ച മുസ്ലീംലീഗ് പ്രവര്‍ത്തകനാണ്. എന്റെ പിതാവ് സിഎച്ച് മുഹമ്മദ് കോയയും ഞാനും മുസ്ലീം ലീഗ് എന്ന പ്രസ്താനത്തിന്റെ വളര്‍ച്ചുയ്ക്കുവേണ്ടിമാത്രമായി പ്രവര്‍ത്തിച്ചവരാണ്.
കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ കേസില്‍ ലീഗ് ഒറ്റക്കെട്ടായി അദ്ദേഹത്തിന് പിന്തുണ നല്‍കും. മറ്റു നേതാക്കളോടൊപ്പം ഞാനും അവര്‍ക്കൊപ്പം നില്‍ക്കും.
പാര്‍ട്ടിയും ചാനലും രണ്ടും രണ്ടാണ്. അതുകൊണ്ട് വാര്‍ത്തകള്‍ പാര്‍ട്ടുയമായി ബന്ധിപ്പിക്കേണ്ടതില്ല. ഞാന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് നിക്ഷേപകരുടെ ആവശ്യപ്രകാരം മാത്രമാണ്.
ഇന്ത്യാവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടിനെ താന്‍ അംഗീകരിക്കുന്നില്ല. വാര്‍ത്തകളുടെ ഉള്ളടക്കത്തോട് ഞാന്‍ യോജിക്കുന്നില്ല. എന്നാല്‍, ഇത്തരമൊരു വാര്‍ത്ത കൊടുക്കാന്‍ പാടില്ലെന്ന് എനിക്ക് എഡിറ്റോറിയല്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല- മുനീര്‍ വ്യക്തമാക്കി.












Click it and Unblock the Notifications