Get Updates
Get notified of breaking news, exclusive insights, and must-see stories!

രേഖകള്‍ കൈമാറാന്‍ തയ്യാര്‍:ഇന്ത്യാവിഷന്‍

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ തങ്ങള്‍ ശേഖരിച്ച തെളിവുകള്‍ കൈമാറുമെന്ന് ഇന്ത്യാവിഷന്‍ ചാനല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തെളിവുകളും വിശദാംശങ്ങളും കൈമാറാന്‍ തയ്യാറാണെന്ന് എഡിറ്റര്‍ ഇന്‍ ചാര്‍ജ് എം.പി. ബഷീര്‍ അറിയിച്ചു.

നാലു മാസമായി ഐസ്‌ക്രീം പെണ്‍വാണിഭ ക്കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ അന്വേഷണം നടത്തുകയായിരുന്നു വെന്നും കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍, രണ്ടു പേരുടെ ഭര്‍ത്താക്കന്മാര്‍, പ്രതികളില്‍ ചിലര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങി 12 പേരുടെ വെളിപ്പെടുത്തലുകള്‍ ഒളികാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

കുടുംബജീവിതം നയിക്കുന്ന സ്ത്രീകളുടെ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്യില്ല. പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിസ്ഥാനത്ത് വരുന്നത് തടയാന്‍ അവിഹിതമായി ഇടപെട്ടെന്ന് തെളിവുകള്‍ ലഭിച്ചു. ഇവയാണ് കൈമാറുക-വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഐസ്‌ക്രീം കേസ് ഒതുക്കാനായി പികെ കുഞ്ഞാലിക്കുട്ടി ഹൈക്കോടതി ജഡ്മാര്‍ക്ക് നാല്‍പത് ലക്ഷം നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ചാനല്‍വാര്‍ത്താകുറിപ്പ് ഇറക്കിയത്.

മുന്‍ പ്രോസിക്യൂഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ.സി.പീറ്ററിനെ ഉദ്ധരിച്ചുകൊണ്ടാണ് ചാനല്‍ ഞായറാഴ്ച വൈകീട്ട് ജഡ്ജിമാര്‍ക്കെതിരായ ആരോപണം പുറത്തുവിട്ടത്. എന്നാല്‍ പിന്നീട് മണിക്കൂറുകള്‍ക്കകം താനിങ്ങനെ പറഞ്ഞിട്ടില്ലെന്ന് പീറ്റര്‍ മറ്റൊരു ചാനലിനോട് പറഞ്ഞു. തന്റെ ശബ്ദം അനുകരിച്ച് ഇന്ത്യാവിഷന്‍ വ്യാജ ആരോപണം ഉന്നയിക്കുകയാണുണ്ടായതെന്നാണ് പീറ്ററിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+