Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്റ്റിസിന്റെ മരുമകന് പണം നല്‍കിയതിന് സാക്ഷി റൗഫ്

Rauf
കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അദ്ദഹേത്തിന്റെ ഭാര്യ സഹോദരീ ഭര്‍ത്താവ് റൗഫ് വീണ്ടും രംഗത്തെത്തി. തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന ആരോപണം നിഷേധിച്ച റൗഫ് ഭീഷണിപ്പെടുത്തി താന്‍ എന്ത് നേടിയതെന്ന് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടു. .

കുഞ്ഞാലിക്കുട്ടിക്കെതിരേ കോടതിയെ സമീപിക്കും. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണിത്. റൗഫ് മൂന്ന് ഫാക്ടറികള്‍ കത്തിച്ചതായും കള്ളനോട്ട് കേസിലെ പ്രതിയാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആരോപണം.

കള്ളനോട്ട് കേസില്‍ കോടതിയില്‍ താന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ല. കെട്ടിച്ചമച്ച ആരോപണങ്ങളാണിതെന്ന് റൗഫ് പറഞ്ഞു. അടുത്ത ആഴ്ച ഇതിനെതിരേ കോടതിയെ സമീപിക്കും. താന്‍ പലിശയ്ക്ക് പണം കൊടുത്തതായും ആരൊക്കെയോ ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്തതായും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ആരാണ് ആത്മഹത്യ ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണം. അപ്പോള്‍ കുഞ്ഞാലിക്കുട്ടി മൂലം ആത്മഹത്യ ചെയ്തവരുടെ പേര് ഞാനും വെളിപ്പെടുത്താം. മന്ത്രിയായിരുന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി പലവഴികളിലൂടെയും പണം സന്പാദിച്ചിട്ടുണ്ട്.

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നു. കേസില്‍ ഇനിയും വെളിപ്പെടുത്തലുകള്‍ നടത്തും. ഗതികേടു കൊണ്ടാണ് ഇടി മുഹമ്മദ് ബഷീര്‍ തനിയ്‌ക്കെതിരെ രംഗത്തെത്തിയതെന്നും റൗഫ് പറഞ്ഞു. പൊന്നാനിയില്‍ മുനീറിനെയായിരുന്നു മുസ്ലീംലീഗ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ട് ബഷീറിനെ ഇവിടെ മത്സരിപ്പിയ്ക്കുകയായിരുന്നു. ഇക്കാര്യം പാണക്കാട് തങ്ങളോട് ആവശ്യപ്പെട്ടത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ബഷീറിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

പി.സി. ഐപ്പ് കേസ് നടത്തിയെന്നല്ലാതെ ഒരുകാലത്തും സഹായിച്ചിട്ടില്ല. ഒരു അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ ഭൂമി വന്‍വിലയ്ക്ക് ഐസ്ക്രീം കേസിലെ പ്രതി വാങ്ങിയിട്ടുണ്ട്

കെസി. പീറ്റര്‍ ഇടപെട്ടത് ശരിയാണ്. ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മകനെക്കൊണ്ട് കേസ് ശരിയാക്കി തന്നത് പീറ്ററാണ്. കേസില്‍ അനുകൂല വിധി സമ്പാദിച്ചതിന് പ്രതിഫലം പീറ്റര്‍ നാരായണ കുറുപ്പിന്റെ മരുമകന്‍ സണ്ണിക്ക് നല്‍കുന്നതിന് താന്‍ സാക്ഷിയാണെന്നും റൌഫ് പറഞ്ഞു.

ജസ്റ്റിസ് കെ. തങ്കപ്പനെ സമീപിച്ചപ്പോള്‍ പീറ്ററിനെ ഉപയോഗിച്ചില്ല, ഒരു മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വഴിയാണ് തങ്കപ്പനെ സ്വാധീനിച്ചത്. അയാളുടെ പേര് ആവശ്യമെങ്കില്‍ പിന്നീട് വെളിപ്പെടുത്തുമെന്നും റൌഫ് പറഞ്ഞു. പീറ്ററെ തങ്കപ്പന്റെ അടുക്കല്‍ എത്തിച്ചത് താനാണ്. മുന്‍കൂട്ടി ഫോണ്‍ ചെയ്ത് അറിയിച്ച ശേഷമാണ് തങ്കപ്പനെ കാണാന്‍ ചെന്നത്. പ്രതികള്‍ ആവശ്യപ്പെടുന്ന ജഡ്ജിയുടെ അടുക്കലേക്ക് കേസ് മാറ്റാമെന്ന് തങ്കപ്പന്‍ ഉറപ്പു നല്‍കിയതായും റൗഫ് പറഞ്ഞു. ഒരു അഡീ. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍സിന്റെ ഭൂമി വന്‍ വിലയ്ക്ക് ഐസ്‌ക്രീം കേസിലെ പ്രതി വാങ്ങിയിട്ടുണ്ട്. പ്രതി ആവശ്യപ്പെട്ട അതേ കോടതിയിലേക്ക് കേസ് മാറ്റിയത് ജസ്റ്റിസ് കെ. തങ്കപ്പന്‍ തന്നെയാണെന്നും റൗഫ് പറഞ്ഞു. കോഴിക്കോടും എറണാകുളത്തുമുള്ള രണ്ട് അഭിഭാഷകരാണ് കേസിലെ സാക്ഷികളെ ചോദ്യാവലി പഠിപ്പിച്ചത്. ഇവര്‍ പഠിപ്പിച്ച ചോദ്യങ്ങളാണ് കോടതിയില്‍ അഭിഭാഷകന്‍ ചോദിച്ചത്.

ഐസ്ക്രീം വിവാദം കുത്തിപ്പൊക്കാന്‍ മുനീര്‍ തന്നെ സമീപിച്ചിട്ടില്ലെന്നും റൗഫ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+