ട്രാക്കിലെ മാനഭംഗം: യുവതി ഗുരുതരനിലയില്‍
തൃശൂര്‍: മാനഭംഗത്തിനിരയായ ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനിയുടെ നില അതീവഗുരുതരം. തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ് യുവതിയുള്ളത്. വ്യാഴാഴ്ച രാവിലെ യുവതിയുടെ രക്തസമ്മര്‍ദം ക്രമാതീതമായി താഴ്ന്നത് ആശങ്ക ഉയര്‍ത്തിയിരുന്നു.
ഇതിനിടെ പിടിയിലായ പ്രതിയെ പൊലീസ് രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്. ഇയാള്‍ പേരും വിലാസവും മാറ്റിപ്പറഞ്ഞ് പൊലീസിനെ വലയ്ക്കാനും ശ്രമം നടത്തിയിട്ടുണ്ട്. തമിഴ്‌നാട് കടലൂര്‍ സ്വദേശിയായ ഗോവിന്ദസ്വാമിയാണ് ഇയാളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ആദ്യം ഇയാള്‍ പെരിയനല്ലൂര്‍ സ്വദേശി ചാര്‍ളിയാണെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ നടത്തിയത്. ഇയാള്‍ക്ക് ഇടതുകൈപ്പത്തിയില്ല.
തീവണ്ടിയില്‍ നിന്നും ട്രാക്കില്‍ തള്ളിയിട്ട യുവതിയെ കല്ലിനിടിച്ചു ബോധം കെടുത്തുകയായിരുന്നെന്നു പ്രതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവസ്ഥലത്തു പ്രതിയെ തെളിവെടുപ്പിനെത്തിച്ചിട്ടില്ലല്ല. സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടിയിരിക്കുന്നതിനാല്‍ സംഘര്‍ഷം ഭയന്നാണു പ്രതിയെ പൊലീസ് സംഭവസ്ഥലത്ത് കൊണ്ടുവരാതിരുന്നത്.
റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചു തട്ടിപ്പും മോഷണവും നടത്തുന്ന സംഘത്തില്‍പ്പെട്ടയാളാണ് ഇയാളെന്നു പോലീസ് പറഞ്ഞു. ഇയാള്‍ ഇതിനു മുമ്പ് തീവണ്ടിയിലെ ടോയ്‌ലറ്റില്‍ ഒളിച്ചിരുന്നു മറ്റൊരു യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയാണ്. .
മറ്റൊരിക്കല്‍ തീവണ്ടി യാത്രക്കാരിയെ കത്തി കാട്ടി മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച ഇയാളെ രണ്ടുവര്‍ഷം മുമ്പു നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഭീഷണി മുഴക്കി കടന്നുകളഞ്ഞു. ഷൊര്‍ണൂരിലും പ്രദേശത്തും ഇയാള്‍ പതിവായി മോഷണം നടത്തികയും സ്ത്രീകളെ കയറിപ്പിടിക്കുകയും ചെയ്തിരുന്നതായും നാട്ടൂകാര്‍ പറയുന്നുണ്ട്.












Click it and Unblock the Notifications