Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഹിത ബന്ധം: നേവി ഓഫീസറെ പുറത്താക്കി

ദില്ലി: മോസ്‌കോയില്‍ ജോലി ചെയ്യുന്ന കാലത്ത് റഷ്യന്‍ സ്ത്രീയുമായി അവിഹിത ബന്ധം പുലര്‍ത്തിയ നേവി ഉദ്യോഗസ്ഥനെ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എകെ ആന്റണി ജോലിയില്‍ നിന്ന് പുറത്താക്കി.

റഷ്യന്‍ വിമാനവാഹിനിക്കപ്പലായ 'അഡ്മിറല്‍ ഗോര്‍ഷ്‌കോവി'ന്റെ അറ്റകുറ്റപ്പണിയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ മോസ്‌കോയിലേയ്ക്ക് പോയ ഇന്ത്യന്‍ സംഘത്തിന്റെ തലവനായിരുന്ന കമ്മഡോര്‍ സുഖ്ജിന്ദര്‍ സിങിനെയാണ് പുറത്താക്കിയത്.

2005-2007 കാലഘട്ടത്തിലാണ് കമോഡോര്‍ സുഖ്ജിന്ദര്‍ സിങ് ഇന്ത്യന്‍ സംഘത്തിന്റെ തലവനായി മോസ്‌കോയില്‍ സേവനമനുഷ്ഠിച്ചത്. ഈ കാലയളവിലാണ് അദ്ദേഹം റഷ്യന്‍ സ്ത്രീയുമായി അടുപ്പത്തിലാകുന്നത്. .

2010 ഏപ്രിലില്‍ റഷ്യന്‍ യുവതിയുമൊത്തുള്ള സുഖ്ജീന്ദര്‍സിങ്ങിന്റെ ചിത്രങ്ങള്‍ പ്രതിരോധമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ടതോടെ നേവി അധികൃതര്‍ സംഭവത്തെക്കുറിച്ച് കോര്‍ട്ട് ഓഫ് ഇന്‍ക്വയറിയ്ക്ക് ഉത്തരവിടുകയായിരുന്നു.

അന്വേഷണത്തില്‍ സുഖ്ജീന്ദര്‍ കുററക്കാരനാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ഇപ്പോഴത്തെ നടപടി. റഷ്യന്‍ യുവതിയുമായി ഒരു ബന്ധം അന്വേഷണത്തില്‍ വ്യക്തമായെങ്കിലും ഇത് ഗോര്‍ഷ്‌കോവ് പണിയെ മോശമായി ബാധിക്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

സര്‍വീസില്‍ നിന്ന് പിരിയാന്‍ രണ്ടു വര്‍ഷങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെയാണ് കമ്മഡോര്‍ സുഖ്ജീന്ദര്‍ സിങിന്റ പുറത്താക്കല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+