Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യമേഖലയ്ക്ക് 252കോടി വകയിരുത്തി

തിരുവനന്തപുരം: ആരോഗ്യമേഖലയ്ക്ക് 252 കോടി രൂപ ബജറ്റില്‍ വകയിരുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

ക്യാന്‍സര്‍ സുരക്ഷാ ഫണ്ടിന് 2.8 കോടി രൂപ അനുവദിച്ചു. റീജണല്‍ ക്യാന്‍സര്‍ സെന്ററിന് 25 കോടി വകയിരുത്തി. മാരകരോഗങ്ങളുള്ള കുട്ടികളുടെ ചികിത്സക്കായി ആറു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

തിരഞ്ഞെടുത്ത 16 ആശുപത്രികളില്‍ കുട്ടികള്‍ക്കു സൗജന്യ ഹൃദയ, വൃക്ക ചികിത്സ നല്‍കും.സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക ക്ഷേമനിധി രൂപീകരിക്കും.

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കുമായി ക്ഷേമ പദ്ധതികളും ബജറ്റില്‍ വിഭാവനം ചെയ്യുന്നുണ്ട്. റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് 25 കോടി രൂപമാറ്റിവെച്ചു.

ശയ്യാവലംബരായ രോഗികളുടേയും മാനസിക രോഗികളുടേയും ശുശ്രൂഷകര്‍ക്ക് 300 രൂപ വീതം ധനസഹായം നല്‍കുന്നതിന് 10 കോടി രൂപ വകയിരുത്തി. പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, അനാഥാലയങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+