കേരള ബജറ്റ് വ്യാഴാഴ്ച

തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ക്ഷേമപെന്‍ഷനും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഗുണം കിട്ടുന്നതായിരിക്കും ബജറ്റെന്ന് തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങാനുള്ള പ്രഖ്യാപനം ഇത്തവണയും ഉണ്ടാവും. കഴിഞ്ഞ ബജറ്റിലെന്നപോലെ ലാഭത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ പണം ഉപയോഗിച്ചായിരിക്കും ഇവ തുടങ്ങുക. കഴിഞ്ഞ ബജറ്റില്‍ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളാണ് പ്രഖ്യാപിച്ചത്.
വിഭവസമാഹരണത്തിനുള്ള പുത്തന്‍ രീതികള്‍ നിര്‍ദേശിക്കും. വന്‍തോതില്‍ വിഭവസമാഹരണവും അതിനൊപ്പം ഉയര്‍ന്ന വികസനച്ചെലവിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവും.
ശമ്പളപരിഷ്‌കരണത്തിനായി 20002500 കോടി രൂപ നീക്കിവെക്കും.
റേഷന്‍കടകള്‍വഴി 13 ഇനം അവശ്യവസ്തുക്കള്‍ വിതരണംചെയ്യാന്‍ തുക വകയിരുത്തുമെന്നറിയുന്നു. അഞ്ഞൂറ്‌കോടിയില്‍പ്പരം രൂപ നീക്കിവെക്കുമെന്നും സൂചനയുണ്ട്.
തിരഞ്ഞെടുപ്പു കഴിഞ്ഞ് അധികാരത്തില്‍ വരുന്ന സര്‍ക്കാരാണ് അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള യഥാര്‍ഥ ബജറ്റ് അവതരിപ്പിക്കുക. അതിനിടെ ഏപ്രില്‍ ഒന്നു മുതല്‍ ജൂലൈ വരെയുള്ള മൂന്നു മാസത്തെ വരവുചെലവുകള്‍ക്കു നിയമസഭയുടെ അംഗീകാരം നേടും. അതിനായി വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കും.












Click it and Unblock the Notifications