Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിനിക്ക് പീഡനം; അഭിഭാഷകന്‍ റിമാന്‍ഡില്‍

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്നചിത്രമെടുത്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ അഭിഭഭാഷകനെയും നിയമവിദ്യാര്‍ത്ഥിയെയും റിമാന്‍ഡ് ചെയ്തു.

തിരുവനന്തപുരം ലോകോളേജ് വിദ്യാര്‍ത്ഥി മൂവാറ്റുപുഴ നടുക്കര വെള്ളാപ്പിള്ളി ജിത്തു (23), സുഹൃത്തും മുട്ടം ബാറിലെ അഭിഭാഷകനുമായ തൊടുപുഴ മാന്തളിരുംപാറ ഗ്രീന്‍പാര്‍ക്ക് കോളനി സന്ദീപ് (28) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് ഇരുവരെയും വീടുകളില്‍ നിന്നു മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനിയും മൂവാറ്റുപുഴ സ്വദേശിനിയുമായ പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ട് വര്‍ഷമായി പലസ്ഥലങ്ങളിലും കൊണ്ടു പോയി വാഹനത്തിലും മറ്റുമായി ലൈഗിംകമായി പീഡിപ്പിക്കുകയും മൊബൈല്‍ ഫോണ്‍ കാമറയില്‍ നഗ്നചിത്രം എടുക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളും കുട്ടിയുടെ മാതാപിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

രണ്ട് വര്‍ഷം മുമ്പ് ജിത്തുവുമായി പ്രണയത്തിലായ പെണ്‍കുട്ടിയെ ചതിയില്‍പ്പെടുത്തി പീഡിപ്പിയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ന്ഗനചിത്രങ്ങളും ജിത്തു പകര്‍ത്തിയിരുന്നു. ഇത് പിന്നീട് സുഹൃത്തായ സന്ദീപിന് കൈമാറുകയായിരുന്നു.ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സന്ദീപ് പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് മറ്റുള്ളവരുടെ ഇംഗിതത്തിനും വഴങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടത് പെണ്‍കുട്ടി നിരാകരിക്കുകയും പീഡനത്തെ എതിര്‍ക്കുകയും ചെയ്തതോടെയാണ് ഇവര്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചത്.

ഗ്രീന്‍പാര്‍ക്ക് കോളനിയിലെ സന്ദീപിന്റെ ആഡംബര വസതിയില്‍ പെണ്‍വാണിഭം നടക്കുന്നതായി നാട്ടുകാര്‍ പൊലീസിന് രഹസ്യവിവരം നല്‍കിയിരുന്നു. ഇവിടെ റെയ്ഡ നടത്തിയാണ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

28 വരെ റിമാന്‍ഡ് ചെയ്ത പ്രതികളെ ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷനല്‍കും. പെണ്‍കുട്ടിയെയും പ്രതികളെയും തിങ്കളാഴ്ച രാത്രി വൈദ്യപരിശോധനയക്ക് വിധേയമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+