കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യക്കെതിരെ 115 കേസ്

  • By Ajith Babu
Google Oneindia Malayalam News

മുംബൈ: ഭാര്യയ്‌ക്കെതിരെ കേസുകൊടുക്കല്‍ ഹോബിയാക്കിയ അഭിഭാഷകന്‍ കൂടിയായ ഭര്‍ത്താവിന് കോടതിയുടെ താക്കീത്. മേലില്‍ കോടതിയുടെ അനുമതിയില്ലാതെ ഇനി ഒരു കേസും ഇയാള്‍ക്ക് ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു.

നാസിറുദ്ദീന്‍ നിസ്സാമുദ്ദീന്‍ കാസി എന്നയാളാണ് ഭാര്യക്കെതിരെ കേസു കൊടുത്ത് റെക്കാര്‍ഡിട്ടത്.
പുനെ മജിസ്‌ട്രേറ്റ് കോടതിയില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയ ഭാര്യക്കെതിരെ 115 കേസുകള്‍ മുംബൈയിലെ വിവിധ കോടതികളിലായി ഫയല്‍ ചെയ്തുകഴിഞ്ഞു ഇദ്ദേഹം.

ഭാര്യ അയക്കുന്ന ഓരോ കത്തുകളും അപകീര്‍ത്തികരമാണെന്ന് കാണിച്ചാണ് കാസി ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ സ്ത്രീധനപീഡനം നടത്തുന്നുണ്ടെന്നാണ് ഭാര്യ കിഷ്‌വാറിന്റെ പരാതി. ഇതിനിടെ ഭാര്യ വിവാഹമോചനത്തിന് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും കാസി അതിന് വിസമ്മതിക്കുകയാണുണ്ടായത്.

ഇതിനിടെ കിഷ്‌വാര്‍ നല്‍കിയ പരാതി കണക്കിലെടുത്ത് ഹര്‍ജിക്കാരനായ വ്യവഹാരിയാണെന്ന് പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര അഡ്വക്കേറ്റ് ജനറല്‍ രവി കാണ്ഡന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കേസ് അടുത്ത ജൂണില്‍ പരിഗണിക്കും.

English summary
A lawyer who dragged his estranged wife, an assistant public prosecutor, to court in a record 115 cases has been stopped in his tracks. A Bombay high court division bench recently passed an interim order restraining Naziruddin Nizamuddin Kazi from any more legal proceedings without court permission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X