കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സൈസ് മന്ത്രിയെ കള്ളവാറ്റുകാര്‍ കല്ലെറിഞ്ഞു

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: വ്യാജവാറ്റ് തടയാന്‍ ബല്‍ഗാമില്‍ റെയ്ഡിനെത്തിയ കര്‍ണാടക എക്‌സൈസ് മന്ത്രി എം.പി.രേണുകാചാര്യയ്‌ക്കെതിരെ സാമൂഹികവിരുദ്ധരുടെ കല്ലേറ്.

സംഭവത്തില്‍ ഒരു പൊലീസുകാരനു പരുക്കേറ്റു. മന്ത്രിയ്ക്കും നിസാര പരുക്ക് പറ്റിയിട്ടുണ്ട്. തടിച്ചുകൂടിയ അന്‍പതോളം വാറ്റുകാരെ പിരിച്ചുവിടാന്‍ ഒടുക്കം പൊലീസ് ആകാശത്തേക്കു വെടിവെയ്ക്കുകയായിരുന്നു.

വ്യാജവാറ്റ് വ്യാപകമെന്ന പരാതിയെ തുടര്‍ന്നാണു പൊലീസ്, എക്‌സൈസ് അധികൃതര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ സംഘത്തോടൊപ്പം മന്ത്രി ബല്‍ഗാമിലെ കാരാവിയിലെത്തിയത്.

സംഘം എത്തിയപ്പോള്‍ വാറ്റ് നടക്കുന്നതു കാണുകയും ചെയ്തു. മലമുകളില്‍ നടത്തിയ പരിശോധനയില്‍ 12 ലക്ഷം രൂപയുടെ വ്യാജമദ്യം സംഘം പിടികൂടി. പരിശോധന തുടരുന്നതിനിടയില്‍ കാട്ടിനുള്ളില്‍ നിന്നും വാറ്റുകാര്‍ കല്ലേറ് നടത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. 1975 മുതല്‍ ഈ പ്രദേശം വ്യാജവാറ്റുകാരുടെ നിയന്ത്രണത്തിലായിരുന്നു. വ്യാജ വാറ്റ് പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ റെയ്ഡ് തുടരുമെന്ന് മന്ത്രി രേണുകാചാര്യ പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രി വ്യാജ വാറ്റ് തടയുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി എകൈ്‌സസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. വ്യാജവാറ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനഫലമായി സംസ്ഥാനത്തിന് ഒരു വര്‍ഷം 7500 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായാണ് കണക്ക്.

English summary
Bootlegers attacked Karnataka Excise Minister MP Renukacharya during a raid at Karavi village at Belgaum. Police fired in the air to quell bootlegers who started attacking minister. Police said over 100 bootlegers started pelting stones on the teams during the raid forcing the police fire in the air to warn them. In the melee, an excise inspector and two policemen sustained injuries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X