കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകൃഷ്ണപിള്ള കീഴടങ്ങി

  • By Ajith Babu
Google Oneindia Malayalam News

Balakrishna Pillai
കൊച്ചി: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രിയും യുഡിഎഫ് നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള പ്രത്യേകകോടതിയില്‍ കീഴടങ്ങി. ജയിലിലേക്കയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് പിള്ളയെ കൊണ്ടുപോവുകയെന്ന് സൂചനകളുണ്ട്.

രാവിലെ പത്തരയോടെയാണ് ബാലകൃഷ്ണപിള്ളയും കൂട്ടുപ്രതിയായ കോട്രാക്ടര്‍ സജീവനും കീഴടങ്ങിയത്. മകന്‍ ഗണേഷ് കുമാറിനൊപ്പം കാറിലാണ് പിള്ള കോടതിയില്‍ എത്തിയത്. കോടതി പരിസരത്ത് തിങ്ങിക്കൂടിയ പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ഏറെ പ്രയാസപ്പെട്ട് തള്ളിമാറ്റിയാണ് അദ്ദേഹം മൂന്നാം നിലയിലുള്ള കോടതി മുറിയിലേക്ക് പോയത്. അണിക ളുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് പിള്ള കോടതിക്കകത്ത് കയറിയത്.

കീഴടങ്ങാന്‍ സമയം ദീര്‍ഘിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് പിള്ള നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. അതേസമയം, ജയിലില്‍ എ ക്ലാസ് സൗകര്യം വേണമെന്ന് ബാലകൃഷ്ണ പിള്ള കോടതിയില്‍ ആവശ്യപ്പെട്ടു.

ജുഡീഷ്യറിയില്‍ എന്നും വിശ്വാസമുണ്ടെന്നും തന്റെ നിരപരാധിത്വം ജനങ്ങള്‍ക്കറിയാമെന്നും ഇതിനിടെ ബാലകൃഷ്ണ പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ വീട്ടില്‍ നിന്നും പുറപ്പെട്ട പിള്ള എറണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച ശേഷമാണ് രാവിലെ കോടതിയിലെത്തിയത്.

English summary
The former Minister and Kerala Congress (B) leader R. Balakrishna Pillai who was awarded one year RI by the Supreme Court has surrendered before the Idamalayar special Court today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X