കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗരവാതം: നെറ്റും ഫോണും തടസ്സപ്പെട്ടേയ്ക്കും

  • By Lakshmi
Google Oneindia Malayalam News

Sun
വാഷിങ്ടണ്‍: സൂര്യനില്‍ ഉണ്ടാകുന്ന അതിശക്തമായ തീക്കാറ്റിന്റെ അനുരണനങ്ങള്‍ ഭൂമിയിലും അനുഭവപ്പെടുമെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വ്വേ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

വെള്ളിയാഴ്ച രാത്രിയോടെ സൗരവാതം ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഭൂമിയിലെത്തുന്ന സൗരവാതം വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ താറുമാറാക്കിയേയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്.

തീക്കാറ്റുമൂലം സൂര്യനില്‍ വന്‍പൊട്ടിത്തെറികളായിരിക്കും നടക്കുക. ഇതിനെത്തുടര്‍ന്ന് വിനാശകാരികളായ കാന്തികശക്തിയുള്ള റേഡിയേഷനും ഊര്‍ജകണങ്ങളും ബഹിരാകാശത്തേയ്ക്ക പ്രവഹിക്കും. സൂര്യനില്‍ നിന്നും പ്രവഹിക്കുന്ന ശക്തിയേറിയ പ്രോട്ടോണ്‍ കണങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ സ്വാധീനം ചെലുത്തുമ്പോഴാണ് ഇലക്ട്രോണിക് സംവിധാനങ്ങള്‍ താറുമാറാവുക.

പ്രോട്ടോണ്‍ കണങ്ങള്‍ക്ക് ഊര്‍ജ്ജം ഉള്ളതിനാല്‍ സിഗ്‌നലുകളെ ഇവ പ്രതികൂലമായി ബാധിക്കും. അങ്ങനെ ജിപിഎസ് സംവിധാനം, മൊബൈല്‍ കണക്ഷന്‍, 3ജി നെറ്റ്‌വര്‍ക്ക്, ഇന്റര്‍നെറ്റ് എന്നിവയിലൊക്കെ തടസമുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഭൂമിയുടെ കാന്തികധ്രുവങ്ങളോടു ചേര്‍ന്ന് ഫണല്‍ രൂപത്തിലുള്ള കാന്തികബലരേഖകളില്ലാത്ത മേഖലയിലൂടെയായിരിക്കുമത്രേ പ്രോട്ടോണ്‍ കണങ്ങള്‍ ഭൂമിയിലേക്ക് തുളച്ചുകയറുക.

ഈ കണങ്ങള്‍ അന്തരീക്ഷ തന്മാത്രകളുമായി കൂട്ടിയിടിച്ച് ധ്രുവദീപ്തി (ഔറോറ ബോറിയാലിസ്) എന്ന പ്രതിഭാസവും ഉണ്ടാകും. ദക്ഷിണദ്രുവ മേഖലയിലാണ് ഈ പ്രകാശപ്രസരം കാണാന്‍ കഴിയുക.

English summary
Radiation from the largest solar flare in four years is expected to reach Earth by Friday night.Such events can cause radio blackouts and interfere with communication satellites, but the most likely outcome this time will be brilliant Northern Lights displays, scientists said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X