വിഎസിനും മകനുമെതിരെ കേസെടുത്തു

മജിസ്‌ട്രേറ്റ് എഎം ബഷീറാണ് ഹര്‍ജി പരിഗണിച്ചത്. അന്യസംസ്ഥാന ലോട്ടറി ലോബിയെ സഹായിക്കാന്‍ കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം വൈകിപ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ മകന്‍ ഇടപെട്ടു എന്ന ആരോപണമാണ് ഹര്‍ജിയായി കോടതിക്കു മുന്‍പാകെ എത്തിയത്.
പൂന്തുറ മാണിക്യവിളാകം നിവാസില്‍ വിഴിഞ്ഞം ഇസഹാക്കാണു ഹര്‍ജി നല്‍കിയത്. സാന്റിയാഗോ മാര്‍ട്ടിന്‍, ജോണ്‍ കെന്നഡി എന്നിവരെ പ്രതിസ്ഥാനത്തു ചേര്‍ത്ത് നേരത്തേ ഇസഹാക്ക് നല്‍കിയ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരം ഫോര്‍ട്ട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്. ഈ കേസില്‍ അരുണ്‍ കുമാറിനെതിരെയുള്ള ആരോപണവും അന്വേഷിയ്ക്കാനാണ് നിര്‍ദ്ദേശം.
ഇതിനിടെ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിന്റെ അന്വേഷണത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ വിഎസിനെതിരേ കേസെടുക്കണമെന്ന മറ്റൊരു ഹര്‍ജി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 28ന് വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി.
മദ്യദുരന്തം നടക്കുന്ന സമയത്തു മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിക്കെതിരേയുള്ള ഹര്‍ജി. പാര്‍ട്ടിയിലെ പ്രമുഖരെ ബാധിക്കുമെന്നതു കൊണ്ടാണ് അന്വേഷണ കമ്മിഷനായ ജസ്റ്റിസ് മോഹന്‍ കുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് അഡ്വക്കേറ്റ് ഷാഹുല്‍ ഹമീദ് നല്‍കിയ ഹര്‍ജിയില്‍ ആരോപിയ്ക്കുന്നു. പി ശശി, അന്വേഷണ കമ്മിഷനായിരുന്ന ജസ്റ്റിസ് മോഹന്‍കുമാര്‍, മലയാള മ നോരമ, മാതൃഭൂമി, കേരള കൗമുദി പത്രങ്ങളുടെ ന്യൂസ് എഡിറ്റര്‍മാര്‍ എന്നിവരെ സാക്ഷിയായി ചേര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications