Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗിന് തീവ്രവാദി ബന്ധമെന്ന് പിണറായി

Pinarayi Vijayan
കോഴിക്കോട്: അഞ്ച് പേര്‍ കൊലപ്പെട്ട നാദാപുരം സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി.

സംഭവം മുസ്ലീംലീഗ്-തീവ്രവാദി ബന്ധത്തിന്റെ തെളിവാണെന്ന് പിണറായി പറഞ്ഞു. നാദാപുരത്ത് ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് ലീഗ് അംഗങ്ങളാണ്. ലീഗിന്റെ തീവ്രവാദി കൂട്ടുകാരുടെ പ്രവര്‍ത്തനം ഏതു തലത്തിലെന്ന് അന്വേഷിക്കണം. ചിലപ്പോള്‍ രാജ്യത്തിന് പുറത്തുളളവര്‍ക്ക് ഇതില്‍ പങ്കുണ്ടാകാം. ലീഗ് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലുളള ഏറ്റുമുട്ടലാണ് നടത്തുന്നത് . എന്നാല്‍ തീവ്രവാദികളെ കൂട്ടുപിടിക്കുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് നേതൃത്വത്തിന്റെ അനുമതിയോടെയാണ് ബോംബ് നിര്‍മാണം. പ്രമുഖ ലീഗ് നേതാവിന്റെ വീടിന് സമീപമാണ് ബോംബ് ഉണ്ടാക്കിയത്. എന്തു ലക്ഷ്യത്തോടെയാണ് ബോംബ് നിര്‍മാണം. ഈ ബോംബുകള്‍ എവിടെയാണ് പ്രയോഗിക്കുന്നത് ? ഇതെല്ലാം കണ്ടെത്തേണ്ടതുണ്ട്.

ലീഗുകാര്‍ പറയുന്നതുപോലെ ഏതാനും ചെറുപ്പക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതല്ല. ലീഗ് കേരളത്തിലെ ഒരു തീവ്രവാദ വിഭാഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. ലീഗിനകത്ത് അതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നതയുള്ളതാണ് . ഒരു ഘട്ടത്തില്‍ പരസ്യബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ബന്ധം തുടര്‍ന്നു. തീവ്രവാദികള്‍ ലീഗുമായി കൂട്ടുചേര്‍ന്നാണ് നീക്കങ്ങള്‍.

കേരളത്തില്‍ ഭീതിജനകമായ സംഭവങ്ങള്‍ സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണ് ലീഗിന്റെ ശ്രമം. ലീഗിന്റെ വോട്ട് ആഗ്രഹിച്ച് കോണ്‍ഗ്രസ് ഈ നീക്കങ്ങളെ അനുകൂലിക്കുന്നു. നാലു വോട്ടിനായി കോണ്‍ഗ്രസ് പുലര്‍ത്തുന്ന നിസംഗത അപകടകരമാണ്. ഇത്തരം കാര്യങ്ങളെ എല്ലാവരും അപലപിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+