Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീവിദ്യ: ആരോപണത്തിന് പിന്നില്‍ വിഎസെന്ന് ഗണേഷ്

Ganesh Kumar
തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്തിന്റെ പേരില്‍ തനിയ്‌ക്കെതിരെ ചിലര്‍ രാഷ്ട്രീയ കരുനീക്കം നടത്തുന്നുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കരുനീക്കത്തിന് പിന്നില്‍ വിഎസ് ആണോയെന്ന ചോദ്യത്തിന് ആവണമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ശ്രീവിദ്യയുടെ വില്പത്ര പ്രകാരമുള്ള സ്വത്ത് സര്‍ക്കാരിന്റെ സാംസ്‌കാരിക വിഭാഗത്തിനു കൈമാറാന്‍ തയാറാണ്. ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനു ശ്രീവിദ്യയുടെ വില്പത്രമടക്കമുള്ള എല്ലാ വസ്തു വകകളും കൈമാറാനാണു തീരുമാനം.

ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന് നല്‍കാന്‍ വില്പത്രത്തില്‍ പറഞ്ഞിരുന്ന പത്തു ലക്ഷം രൂപ തട്ടിയെടുത്തുവെന്നു വാര്‍ത്ത വന്നതിന്റെ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. . സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനു വില്പത്രം പരിശോധിച്ച് സ്വത്തുക്കള്‍ ഏറ്റെടുക്കാം.

ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്റ പത്തു ലക്ഷം രൂപ കൊണ്ട് ജീവിക്കേണ്ട ആവശ്യം തനിക്കില്ല. വിദ്യാമ്മയുടെ അവസാനകാലത്ത് അവരെ പരിചരിയ്ക്കാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായി. അക്കാലത്ത് സഹോദനെ കാണേണ്ടെന്ന് പോലും അവര്‍ പറഞ്ഞിരുന്നു. താന്‍ സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്ന ശങ്കരരാമന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സഹോദരന്‍ വില്പത്രത്തില്‍ പറഞ്ഞിരിക്കുന്ന പണം ആവശ്യപ്പെട്ടപ്പോള്‍ ആദായനികുതിയുമായി ബന്ധപ്പെട്ടു നടപടികള്‍ നടക്കുകയാണെന്നും അതിനുശേഷം പണം നല്‍കാമെന്നും രജിസ്റ്റേഡ് കത്തിലൂടെ അറിയിച്ചിരുന്നു.ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കേരള സര്‍ക്കാരിന് ആസ്തിയാകുമെന്നാണു വിചാരിക്കുന്നത്. ഇനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു തടസം ഉണെ്ടങ്കില്‍ അടുത്ത സര്‍ക്കാരിന്റെ സമയത്തു ശ്രമിക്കും.

ഏറ്റെടുത്തതിനുശേഷം സര്‍ക്കാരിനു ശ്രീവിദ്യയുടെ സഹോദരനു കൊടുക്കാനുള്ള പണം കൊടുക്കാം. ഇതിനായി 75 ലക്ഷത്തോളം രൂപ വിലവരുന്ന ചെന്നൈയിലെ ഫ്‌ളാറ്റോ, ഒരു കോടിയോളം രൂപ വിലവരുന്ന തിരുവനന്തപുരത്തെ വീടോ വില്‍ക്കാം.

തന്നെ കരിവാരിത്തേയ്ക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിപ്പിച്ചത്. തന്റെ പിതാവിനെ വേട്ടയാടുന്നവര്‍ തന്നെയാണ് തന്നെയും വേട്ടയാടുന്നത്. രാഷ്ട്രീയത്തിന്റെ വിഴുപ്പലക്കലിലേയ്ക്ക് ഒരു കലാകാരിയെ വലിച്ചിഴച്ചത് ശരിയായില്ലെ ന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+