ജയലളിത അവസരം മുതലാക്കുമോ?

ജയലളിതയുടെ നേതൃത്വത്തിലുള്ള വിശാലസക്ഷം പ്രശ്‌നങ്ങളൊന്നുമില്ലാതെ സീറ്റുവിഭജനം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് ഏഴുവര്‍ഷത്തോളം ശക്തമായി നിലകൊണ്ട് ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം പൊളിയുന്നത്. ഇതോടെ തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് പതിവില്ലാത്തവിധം മുറുക്കം കൈവരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പുവരെ വിജയമുറപ്പിച്ച ആത്മവിശ്വാസത്തിലായിരുന്നു ഡിഎംകെ. എന്നാല്‍ അശനിപാതം പോലെ വന്നുചേര്‍ന്ന 2ജി സ്‌പെക്ട്രം അഴിമതിയും പിന്നാലെ കോണ്‍ഗ്രസുമായുണ്ടായ ഇടയലുമെല്ലാം ഇ്‌പ്പോള്‍ ഡിഎംകെയുടെ അവസ്ഥ പരുങ്ങലിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഇല്ലാതായിക്കഴിഞ്ഞാല്‍ മുന്നണിയില്‍ ഡിഎംകെയ്ക്ക് ആകെയുള്ള ആശ്വാസം പിഎംകെയാണ്.
ഡിഎംകെ വിട്ടാല്‍ കോണ്‍ഗ്രസാകട്ടെ, സംസ്ഥാന രാഷ്ട്രീയത്തില്‍ ഒറ്റയ്ക്കാകും. അങ്ങനെയാകുമ്പോള്‍ ജയളിതയുടെ അണ്ണാ ഡിഎംകെ സഖ്യത്തിലേക്കു ചേക്കേറുക എന്നത് സ്വാഭാവികമായും കോണ്‍ഗ്രസിന് മുന്നിലുള്ള അടുത്ത വഴിയാണ്.
പക്ഷേ സീറ്റുവിഭജം പൂര്‍ത്തിയായിക്കഴിഞ്ഞ ജയലളിതയുടെ വിശാലമുന്നണിയില്‍ കോണ്‍ഗ്രസ് ചെന്നാല്‍ കാര്യം നടക്കുമോയെന്നും കണ്ടറിയണം. ഡിഎംകെകോണ്‍ഗ്രസ് സഖ്യത്തിന്റെ തകര്‍ച്ച ഏറെ ആഹ്‌ളാദം പകരുന്നതു ജയലളിതയ്ക്കാണ്.
ഡിഎംകെയുമായുള്ള സഖ്യം കോണ്‍ഗ്രസ് അവസാനിപ്പിച്ചാല്‍ യുപിഎ സര്‍ക്കാരിനു പിന്തുണ നല്‍കാമെന്നു ജയ നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജയയുടെ നിലപാടെന്ത് എന്നത് രാഷ്ട്രീയനീരീക്ഷകര്‍ ഉറ്റുനോക്കുന്നകാര്യമാണ്.
മറ്റു കക്ഷികളുമായി ചേര്‍ന്നു മൂന്നാം മുന്നണി രൂപീകരിക്കുക എന്നതാണു കോണ്‍ഗ്രസിന്് മുന്നിലുള്ള മറ്റൊരു പോംവഴി. പക്ഷേ, ജയളിത, കരുണാനിധി എന്നീ വടവൃക്ഷങ്ങള്‍ക്ക് കീഴെവളരുന്ന കക്ഷികള്‍ കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ മറ്റു വലിയ പാര്‍ട്ടികള്‍ ഇല്ല.
നേരത്തേ അണ്ണാ ഡിഎംകെ സഖ്യത്തില്‍ ചേരുന്നതിനു മുന്‍പു നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ കോണ്‍ഗ്രസിനോടു കൂട്ടുചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഡിഎംകെയുടെ നിലപാട് അന്തിമമാണെന്നു മുഖ്യമന്ത്രി കരുണാനിധിയോ പാര്‍ട്ടി നേതൃത്വമോ പറഞ്ഞിട്ടില്ലെന്നതിനാല്‍ത്തന്നെ വരും മണിക്കൂറുകളില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എന്തുമാറ്റമുണ്ടാകുമെന്നത് പ്രവചനാതീതമാണ്.












Click it and Unblock the Notifications