22 സീറ്റ് വേണമെന്ന് മാണി; ചര്‍ച്ച തുടരും

പാര്‍ട്ടിക്ക് 22 സീറ്റ് വേണമെന്ന് കെ.എം മാണി അസന്നിഗ്ധമായി കോണ്‍ഗ്രസിനെ അറിയിച്ചു. അടുത്തിടെ പാര്‍ട്ടിയില്‍ ലയിച്ച ജോസഫ് വിഭാഗത്തിന് ആറു സീറ്റുകള്‍ കൈവശമുണ്ട്. ഇവ അനുവദിക്കണമെന്നും മാണി ആവശ്യപ്പെട്ടു.
ഇവയ്ക്കു പുറമേ പി.സി ജോര്‍ജിന്റെ സീറ്റ് നല്‍കണമെന്നും പാര്‍ട്ടിയില്‍ കൂടുതല്‍ കക്ഷികള്‍ വന്നതോടെ പാര്‍ട്ടി ശക്തമായെന്നും അതിനാല്‍ അധികമായി നാലു സീറ്റുകള്‍ കൂടി അനുവദിച്ച് 22 സീറ്റുകള്‍ നല്‍കണമെന്നുമാണ് മാണി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ തവണ പാര്‍ട്ടിക്ക് 11 സീറ്റ് ആണ് അനുവദിച്ചിരുന്നത്. തന്റെ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് ചര്‍ച്ചകഴിഞ്ഞെത്തിയ മാണി മാധ്യമങ്ങളെ മാണി അറിയിച്ചു.
ആവശ്യപ്പെട്ട സീറ്റുകളില്‍ ആദ്യ പണിഗണന തൊടുപുഴയ്ക്കാണ്. പിന്നീട് പാലായ്ക്കും പരിഗണന നല്‍കുമെന്നും മാണി പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കൂടുതല്‍ ചര്‍ച്ചകള്‍ ഇനി നടക്കുമെന്നും മാണി പറഞ്ഞു.
ചര്‍ച്ച തീരുമാനം കൂടാതെ പിരിഞ്ഞ സാഹചര്യത്തില്‍ ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.
നേരത്തേ തൊടുപുഴയില്‍ പിജെ ജോസഫിനെ മത്സരിപ്പിക്കുമെന്ന മാണിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് മാണി ഗ്രൂപ്പ് നേതാക്കളും യൂത്ത് കോണ്‍ഗ്രസും തൊടുപുഴയില്‍ പട്ടാപ്പകല്‍ ഏറ്റുമുട്ടിയിരുന്നു.












Click it and Unblock the Notifications