പിണറായി മത്സരിക്കില്ലെന്ന സൂചനയുമായി യെച്ചൂരി

ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും പിണറായി വിജയന്‍ ജനപ്രതിനിധി ആയിരുന്നെങ്കില്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാജി വെച്ചേനെ എന്നുംമാണ് അദ്ദേഹം പറഞ്ഞത്.
ലാവ്‌ലിന്‍ കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികള്‍ നിരപരാധികളാണെന്നുമുള്ള നിഗമനത്തില്‍ പാര്‍ട്ടി എത്തിയതിനാലാണു പിണറായിയെ തുടരാന്‍അനുവദിച്ചത്. എന്നാല്‍, ജനങ്ങളുടെ വോട്ട് നേടി പദവിയിലെത്തുന്നവര്‍ ജനമനസിലെ സംശയം ദൂരീകരിക്കാന്‍ രാജിവയ്ക്കണം-യെച്ചൂരി പറഞ്ഞു.
ലാവലിന്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പിണറായി മത്സരരംഗത്തേയ്ക്കുണ്ടാകില്ലെന്നതിന്റെ സൂചനയായിട്ടാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്.
ലാവ്‌ലിന്‍ വിവാദത്തില്‍ മുന്‍ നിലപാട് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും യെച്ചൂരി വ്യക്തമാക്കി. കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആര് നയിക്കുമെന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്തു വരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.
അഴിമതിക്കെതിരേ കര്‍ശന നിലപാട് സ്വീകരിക്കുന്ന വി.എസിന്റെ കാര്യത്തില്‍ സിപിഎം തീരുമാനത്തിലെത്താത്തത് ആശയക്കുഴപ്പം മൂലമല്ല. ബുദ്ധദേവ് ഭട്ടാചാര്യ ബംഗാളില്‍ നയിക്കണമെന്നു നേരത്തേ തിരുമാനിച്ചിരുന്നു. കേരളത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. ചര്‍ച്ച പൂര്‍ത്തിയായാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍ക്കാരില്‍ ഇരുന്നുള്ള അഴിമതിയേ കുഴപ്പമുളളൂ എന്നും പാര്‍ട്ടിസ്ഥാനത്താണെങ്കില്‍ കുഴപ്പമില്ലെന്നുമാണു യെച്ചൂരിയുടെ വാക്കുകളില്‍നിന്നു വ്യക്തമാകുന്നതെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി ആരോപിച്ചു.












Click it and Unblock the Notifications