Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് സമ്മതിച്ചില്ല; അച്ഛന്‍ മകളെ വെടിവച്ചു

ലഖ്‌നൊ: വിവാഹത്തിന് സമ്മതിക്കാഞ്ഞ മകളെ അച്ഛന്‍ വെടിവച്ചു. ഉത്തര്‍പ്രദേശിലെ ഇടൗജ പൊലീസ് സ്റ്റേഷനല്‍ പരിധിയ്ക്കുള്ളില്‍പ്പെട്ട സ്ഥലത്താണ് സംഭവം നടന്നത്. ഇന്റര്‍മീഡിയറ്റിന് പടിക്കുന്ന ഗ്യാന്‍ സിങ് എന്ന പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ ഗ്യാനി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കാണിച്ച് പിതാവ് രവീന്ദ്ര സിങ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ രവീന്ദ്രസിങ് കുട്ടിയെ കയ്യിലുണ്ടായിരുന്ന തോക്കുകൊണ്ട് വെടിവയ്ക്കുകയായിരുന്നുവെന്ന് വ്യക്തമായതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

രവീന്ദ്ര സിങിനെതിരെ കുറ്റം വരാതിരിക്കാന്‍ വേണ്ടിയാണ് കുടുംബം ഗ്യാനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പരാതി നല്‍കിയതെന്നും പൊലീസ് പറഞ്ഞു. രവീന്ദ്ര സിങ് സെക്യൂരിറ്റ് ഗാര്‍ഡ് ആയി ജോലിചെയ്യുകയാണ്. ഇയാള്‍ സ്ഥിരം മദ്യപാനിയാണ്.

സംഭവം നടന്ന ശനിയാഴ്ചയും ഇയാള്‍ മദ്യപിച്ചിരുന്നുവത്രേ. വീട്ടിലെത്തിയ രവീന്ദ്ര കുടുംബാംഗങ്ങളുമായി വഴക്കിടുകയും ചെയ്തിരുന്നു. ഇതിനിടെ ഇയാള്‍ ഗ്യാനിയെ പിടിച്ചുവച്ച് വിവാഹം ഉടന്‍ ഉറപ്പിക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ താന്‍ വിവാഹം ചെയ്യില്ലെന്നും പഠനം തുടരണമെന്നും പറഞ്ഞ ഗ്യാനി എതിര്‍പ്പ് പ്രകടിപ്പിച്ചു.

ഇത്‌കേട്ട് രോഷാകുലനായ രവീന്ദ്ര തോക്കെടുത്ത് മകളെ വെടിവയ്ക്കുകയായിരുന്നു. ഗ്യാനിയുടെ വയറിലാണ് വെടിയേറ്റത്. ഇടന്‍ തന്നെ കുടുംബാംഗങ്ങള്‍ ഗ്യാനിയെ ആശുപത്രിയിലെത്തിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വിവരമറിഞ്ഞെത്തിയ പൊലീസിനോട് രവീന്ദ്രയും കുടുംബവും ഗ്യാനി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്. മാതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഗ്യാനിയും ഇതുതന്നെയാണ് പൊലീസനോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+