Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Vigilance Court orders for further probe into Palmolein case
തിരുവനന്തപുരം: പാമോലിന്‍ അഴിമതി കേസില്‍ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി അനുമതി നല്‍കി. കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയായ കേസില്‍ തിങ്കളാഴ്ചയാണ് പുനരന്വേഷണത്തിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി വി.ജഗദീഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തെളിവുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ പ്രതിയാക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ പാമോയില്‍ ഇടപാട് നടക്കുന്ന കാലത്ത് ധനമന്ത്രിയായിരുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കേസില്‍ പ്രതിയാകാനുള്ള സാധ്യതയേറി.

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവരുടെ പങ്ക് കണ്ടെത്തുന്നതിന് തുടരന്വേഷണം നടത്തണമെന്ന് കാണിച്ച് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ അഹമ്മദ് മുഖേന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കേസില്‍ തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് എസ്.പിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഫെബ്രുവരിയിലാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മുഖേന വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനു അനുബന്ധമായി വിജിലന്‍സ് എസ്.പി വി.എന്‍ ശശിധരന്‍ പാമോയില്‍ ഇടപാടിനെപ്പറ്റി ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മാര്‍ച്ച് 5ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞയാഴ്ച വിശദമായ വാദം കേട്ടശേഷമാണ് ഇന്ന് കോടതി പുനരന്വേഷണത്തിന് ഉത്തരവ് നല്‍കിയത്.

പുതിയ സാഹചര്യത്തില്‍ യുഡിഎഫിന്റെ നേതൃസ്ഥാനത്തു നിന്ന് ഉമ്മന്‍ ചാണ്ടി മാറിനില്‍ക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. കേസിനെ രാഷ്ട്രീയപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+