കടല്‍ക്കൊള്ളക്കാരില്‍ 15ന് താഴെയുള്ളവര്‍

കടല്‍ക്കൊള്ളയിലേയ്ക്ക് ചെറിയ കുട്ടികള്‍പോലും വലിച്ചിഴയ്ക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യത്തെയാണ് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നത്. വളരെ ആദായകരമായ ജോലിയായതുകൊണ്ടാവാം കുട്ടികളെയും ഇതിനായി ഉപയോഗിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ജനുവരി 28നും ഫെബ്രുവരി അഞ്ചിനും നടന്ന ആക്രമണങ്ങളില്‍ 43 കൊള്ളക്കാരെയും സേന പിടികൂടിയിരുന്നു. ഇവരില്‍ ചിലരും കുട്ടികളായിരുന്നു. എന്നാല്‍ ഇത്തവണയാണ് ഇത്രയധികം കുട്ടികളെ ഒരു സംഘത്തില്‍ നിന്നു പിടികൂടുന്നത്.
കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത് ഉപയോഗിച്ചിരുന്ന മത്സ്യബന്ധന ട്രോളറായ 'വേഗ ഫൈവില്‍ നിന്നാണ് സേന ശനിയാഴ്ച 61 കടല്‍ക്കൊള്ളക്കാരെ പിടികൂടിയത്. ഇന്ത്യന്‍ തീരത്തു നിന്ന് 600 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 1,110 കിലോമീറ്റര്‍) അകലെ അറബിക്കടലില്‍ ശനിയാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം.
മത്സ്യബന്ധന യാനമായ 'വേഗ ഫൈവ് 2010 കഴിഞ്ഞ ഡിസംബര്‍ 28നാണു കടല്‍ക്കൊള്ളക്കാരുടെ പിടിയിലായത്. കഴിഞ്ഞ മാസങ്ങള്‍ക്കിടെ ഈ ട്രോളര്‍ കേന്ദ്രമാക്കി കൊള്ളക്കാര്‍ രാജ്യാന്തര കപ്പല്‍ചാല്‍ വഴി കടന്നുപോകുന്ന പല കപ്പലുകളെയും ആക്രമിച്ചിരുന്നു.












Click it and Unblock the Notifications