ലണ്ടന്‍: കുട്ടികളെ ലൈംഗിക ദുരുപയോഗപ്പെടുന്ന വന്‍ അന്താരാഷ്ട്ര സംഘം പിടിയില്‍. ബാലരതിയ്ക്ക് സഹായിക്കുന്ന ബോയ് ലവര്‍.കോം എന്ന വെബ്‌സൈറ്റിനെ കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 184 പേരാണ് അറസ്റ്റിലായത്. 230 ബാലന്‍മാരെ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷിച്ചതായും യൂറോപോളിനെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യൂറോപ്പിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായ യൂറോ പോള്‍ ബ്രിട്ടനില്‍ നിന്ന് മാത്രം 121 പേരെയാണ് അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഹോളണ്ട് ആസ്ഥാനമായ പ്രവര്‍ത്തിയ്ക്കുന്ന വെബ്‌സൈറ്റിന് 70,000 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
സംശയിക്കപ്പെടുന്ന 670 പേരില്‍ 184 പേരാണ് അറസ്റ്റിലായിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മൂന്നു വര്‍ഷമായി അന്വേഷണവും അറസ്റ്റും നടക്കുന്നു. ഇത്തരത്തിലുള്ള ഏറ്റവും വലിയ കേസാണിത്.
ലൈംഗിക ചോദനകള്‍ ചര്‍ച്ച ചെയ്യുന്ന ഫോറങ്ങളാണു വെബ്‌സൈറ്റിന്റെ പ്രത്യകത. കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഫോറങ്ങളില്‍ നടക്കാറെന്നു ബ്രിട്ടീഷ് ബാലചൂഷണ ഓണ്‍ലൈന്‍ സുരക്ഷ കേന്ദ്രത്തിലെ പീറ്റര്‍ ഡേവീസ് പറഞ്ഞു.
As many as 184 people have been arrested and 230 children rescued after a global paedophile ring was busted. The probe led to a website, boylover.com, which had 70,000 members, a media report said. The worldwide network was uncovered after two sex offenders were arrested in Spain three years ago