ജപ്പാനിലെ ഭക്ഷ്യവസ്തുക്കളില്‍ അണുവികിരണം
ഫുകുഷിമ: ജപ്പാനില്‍ ആണവവികിരണത്തെത്തുടര്‍ന്നു ഫുകുഷിമയ്ക്കു സമീപത്തു നിന്നു ശേഖരിച്ച ഭക്ഷ്യവസ്തുക്കളില്‍ പരിധിയില്‍ കൂടുതല്‍ അണുവികിരണം കണ്ടെത്തിയതായി സ്ഥിരീകരിച്ചു.
പാല്‍ അടക്കമുളള ഭക്ഷ്യസാധനങ്ങളിലാണ് അണുവികിരണം കണ്ടെത്തിയത്. സുനാമിക്കു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഔദ്യോഗിക സ്ഥിരീകരണം. ഇതേത്തുടര്‍ന്നു ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു.
അതേസമയം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാന്‍ തല്‍ക്കാലം ഭയക്കേണ്ടതില്ലെന്നു സര്‍ക്കാര്‍ വക്താവ് യുകിയോ എഡാനോ പറഞ്ഞു. ഫുകുഷിമയിലും സമീപനഗരമായ ഇബരാകിയിലുമാണു പാലിലും ചീരയിലും ആണവവികിരണാംശം കണ്ടെത്തിയതെന്ന് എഡാനോ മാധ്യമങ്ങളോടു പറഞ്ഞു.
ഫുകുഷിമ ആണവനിലയത്തിലെ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്. മൂന്നാം റിയാക്റ്ററിലെ സ്ഥിതിഗതികള്‍ നിയന്ത്രണമായെന്ന് അധികൃതര്‍. അറിയിച്ചു. വൈദ്യുതി എത്തിക്കാനായാല്‍ ശീതീകരണ സംവിധാനം മെച്ചപ്പെടുത്താനും അപകടം തരണം ചെയ്യാനുമാകുമെന്നാണു പ്രതീക്ഷ.
അണുവികിരണം പസഫിക് സമുദ്രം കടന്ന് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ എത്തിയതായും കണ്ടെത്തി. എന്നാല്‍ ആയിരക്കണക്കിനു മൈല്‍ പിന്നിട്ടെത്തിയെ അണുവികിരണത്തിന്റെ ശക്തി വളരെയധികം കുറഞ്ഞിരിക്കുന്നതിനാല്‍ ആരോഗ്യത്തിനു ഭീഷണി ഇല്ലെന്ന് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.
അമേരിക്കയിലെ സാക്രമെന്റോയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ആണവവികിരണത്തിന്റെ തീവ്രത കുറഞ്ഞതിനാല്‍ ഭീഷണിയല്ലെന്നു കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് ഊര്‍ജമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications