മോഹനവാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക

ബിപിഎല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി എന്നായിരുന്നു എല്‍ഡി.എഫിന്റെ വാഗ്ദാനം. 2 രൂപ അരി വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അനുകൂലമായി വന്ന ഹൈക്കോടതി വിധി രാഷ്ട്രീയപ്രചാരണമാക്കുന്ന ഇടതുമുന്നണിയെ കടത്തിവെട്ടുകയെന്ന ലക്ഷ്യവും ഈ വാഗ്ദാനത്തിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട്.
അഞ്ചുവര്‍ഷംകൊണ്ട് 37 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനവും വികസനവും കരുതലും എന്ന പേരില്‍ കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പുറത്തിറക്കിയ പ്രകടനപത്രികയിലുണ്ട്. 25 ലക്ഷം തൊഴിലവസരങ്ങളേ എല്‍.ഡിഎഫിനെക്കാള്‍ ബഹുദൂരം മുന്നിലാണ് യുഡിഎഫ്.
വരുമാനപരിധി കണക്കിലെടുക്കാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതി, അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും ഐക്യമുന്നണി ജനത്തിന് മുന്നില്‍ വെയ്ക്കുന്നു.
പത്താംക്ലാസിലെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സൈക്കിള്‍, ഓരോ പ്ലസ്ടു വിദ്യാര്‍ഥിക്കും സൗരോര്‍ജ വിളക്ക്, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനും ഇരുചക്രവാഹനം വാങ്ങുന്നതിനും പലിശ രഹിത വായ്പ തുടങ്ങിയവയാണ് ജനപ്രിയ വാഗ്ദാനങ്ങള്‍.
തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ സര്‍വകലാശാലയും അന്താരാഷ്ട്ര നിലവാരമുള്ള മള്‍ട്ടി ഡിസിപ്ലിനറി സര്‍വകലാശാലയും രൂപവത്കരിക്കും. ഐടി മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും. തിരുവനന്തപുരത്തും കൊച്ചിയിലും മെട്രൊ റെയില്‍, തെക്ക് വടക്ക് ഹൈസ്പീഡ് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ എന്നിവ പത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം നഗരങ്ങളെ ബന്ധപ്പെടുത്തി ഷട്ടില്‍ എയര്‍ സര്‍വീസ് തുടങ്ങുമെന്നും യുഡിഎഫ് പറയുന്നു.
പരമദരിദ്ര കുടുംബങ്ങളെ സര്‍ക്കാര്‍ ദത്തെടുക്കും. ബി.പി.എല്‍. കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ധനസഹായം നല്‍കും. കുടുംബനാഥന്റെ മരണത്തെ തുടര്‍ന്ന് അനാഥമാകുന്ന കുടുംബത്തിന് പ്രതിമാസം സഹായധനം നല്‍കും.
സ്വന്തമായി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനം ഇല്ലാത്ത പട്ടികജാതിക്കാര്‍ക്ക് ഇവ അനുവദിക്കും. അപേക്ഷ നല്‍കി ഏഴ് ദിവസത്തിനകം വൈദ്യുതി കണക്ഷന്‍ നല്‍കും. മൂന്ന് ശതമാനം പലിശ നിരക്കില്‍ കാര്‍ഷിക വായ്പ, ഐടി, ടൂറിസം, ചെറുകിട വ്യവസായം, സ്വയംതൊഴില്‍ തുടങ്ങിയ മേഖലകളില്‍ 37 ലക്ഷം തൊഴിലവസരങ്ങള്‍, പാവപ്പെട്ട കുടുംബങ്ങളില്‍ പെണ്‍കുട്ടി ജനിച്ചാല്‍ ഒരു നിശ്ചിതതുക ബാങ്കില്‍ നിക്ഷേപിക്കുന്ന പദ്ധതി പതിനെട്ട് വയസ് പൂര്‍ത്തിയാകുമ്പോള്‍ ഈ തുക പിന്‍വലിക്കാനാകും.
വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് സൌജന്യമായി സ്ഥലം നല്‍കും. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും.
കോണ്‍ഗ്രസ് വക്താവ് എംഎം ഹസ്സന്‍ കണ്‍വീനറും ഇടി മുഹമ്മദ് ബഷീര്‍. ടിഎം ജേക്കബ്, ജോയി എബ്രഹാം, സിപി ജോണ്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പ്രകടനപത്രികയ്ക്ക് രൂപം നല്‍കിയത്.












Click it and Unblock the Notifications