സമ്പത്തിനെ കെട്ടിത്തൂക്കി മര്‍ദ്ദിച്ചെന്ന് മൊഴി

തന്റെ സാന്നിധ്യത്തില്‍ മൂന്നുപോലീസുകാര്‍ ചേര്‍ന്ന് സമ്പത്തിനെ മര്‍ദിച്ചവശനാക്കിയെന്നാണ് മൊഴി. സമ്പത്ത് കൊലചെയ്യപ്പെട്ടെന്ന് കരുതുന്ന മലമ്പുഴയിലെ ജലവിഭവവകുപ്പിന്റെ റിവര്‍സൈഡ് കോട്ടേജില്‍വെച്ചാണ് മര്‍ദിച്ചതെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.
സമ്പത്തിനെ കോട്ടേജില്‍നിന്ന് മാറ്റിയശേഷം ഇവര്‍ ഉപയോഗിച്ച മുറി കഴുകിവൃത്തിയാക്കാന്‍ എസ്.ഐ. വിളിച്ചുകൊണ്ടുവന്നയാളുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യല്‍ എന്നുമറിയുന്നു.
മാര്‍ച്ച് 24 ന് അറസ്റ്റിലായ സിവില്‍ പോലീസ് ഓഫീസര്‍ എ.പി. ശ്യാംപ്രസാദ് ഉള്‍പ്പെടെയുള്ള മൂന്നുപേരാണ് എസ്.ഐ.ക്കൊപ്പം ഉണ്ടായിരുന്നതെന്നും മൊഴിനല്‍കിയതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.
ചോദ്യംചെയ്യലിനുശേഷം ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സമ്പത്തിനെ മര്‍ദിച്ചെന്നും സൂചനയുണ്ട്. ഷീലയുടെ വീട്ടില്‍ പോലീസിനൊപ്പം കൊണ്ടുവന്നപ്പോള്‍തന്നെ സമ്പത്ത് മരിച്ചനിലയിലായിരുന്നെന്നും എസ്.ഐ. മൊഴി നല്‍കിയിട്ടുണ്ട്. സമ്പത്തിന്റെ മൃതദേഹത്തില്‍ ഷോക്കേറ്റതുള്‍പ്പെടെ 63 മുറിവ് കണ്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു.
പുത്തൂര്‍ സ്വദേശി ജയകൃഷ്ണന്റെ ഭാര്യ ഷീല (47) യെ കൊലപ്പെടുത്തിയ കേസിലാണ് കരിങ്കരപ്പുള്ളി കരിപ്പാലിവീട്ടില്‍ സമ്പത്ത് അറസ്റ്റിലായത്. മാര്‍ച്ച് 27 ന് കസ്റ്റഡിയിലിരിക്കെ സമ്പത്ത് മരിക്കുകയായിരുന്നു. പോലീസുദ്യോഗസ്ഥരായ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐസംഘം നേരത്തെ കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications