പിള്ളയുടെ പിറന്നാള്‍; തടവുകാര്‍ക്ക് ഉണ്ണിയപ്പം

സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ അടുത്ത ബന്ധുക്കള്‍ക്കും ഏതാനും രാഷ്ട്രീയക്കാര്‍ക്കും മാത്രമായിരുന്നു ഞായറാഴ്ച ജയില്‍ അധികൃതര്‍ പിള്ളയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.
പിള്ളയുടെ പിറന്നാല്‍ പ്രമാണിച്ച് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ ചെയ്ത പൂജയുടെ പ്രസാദമായ ഉണ്ണിയപ്പം ജയിലിലെ എല്ലാ തടവുകാര്‍ക്കും നല്‍കി.
മക്കളും മരുമക്കളുമെല്ലാം രാവിലെ തന്നെ ക്ഷേത്രങ്ങളില്‍ പൂജയും അര്‍ച്ചനയും നടത്തി പ്രസാദവുമായാണു ജയിലിലെത്തിയത്. മക്കളായ ഉഷ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്‍, മരുമക്കളായ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍, യാമിനി എന്നിവര്‍ പിറന്നാള്‍ മധുരവുമായാണു ജയിലില്‍ എത്തിയത്.
ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഭാര്യ വല്‍സലയും പിള്ളയെ കാണാനെത്തിയിരുന്നു. ഏറെ സമയം അവര്‍ ജയിലില്‍ ചെലവിട്ടു. തുടര്‍ന്നു ബന്ധുക്കളുടെയും ജയില്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പിള്ള കേക്ക് മുറിച്ചു. ഏവര്‍ക്കും വിതരണം ചെയ്തു. അതിനുശേഷമാണു തടവുകാര്‍ക്ക് ഉണ്ണിയപ്പം വിതരണം ചെയ്തത്. ചട്ടങ്ങള്‍ അനുവദിക്കാത്തതിനാല്‍ ജയിലില്‍ പിറന്നാല്‍ സദ്യ ഒരുക്കിയിരുന്നില്ല.
തിരഞ്ഞെടുപ്പു പ്രചാരണ തിരക്കിലായതിനാല്‍ മകന്‍ ഗണേഷ് കുമാര്‍ ജയിലില്‍ എത്തിയിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും രാവിലെ തന്നെ എത്തിയെങ്കിലും ആരെയും ജയില്‍ വളപ്പിലേക്കു കടത്തി വിട്ടില്ല. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജയിലിലെത്തി പിള്ളയ്ക്ക് ആശംസ നേര്‍ന്നിരുന്നു.












Click it and Unblock the Notifications